KARNATAKA

വ്യാജ ഇന്ത്യൻ പാസ്പോർട്ട് സ്വന്തമാക്കാൻ ബംഗ്ലദേശ് പൗരന് സഹായം നല്‍കി: കോൺസ്റ്റബിൾ അറസ്റ്റിൽ

ബെംഗളൂരു: ബംഗ്ലദേശ് സ്വദേശിയായ യുവാവിന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നേടാൻ സഹായിച്ച പോലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ താലൂക്കിലെ വിറ്റ്ല പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പ്രദീപ് ആണ് അറസ്റ്റിലായത്. വിറ്റ്ലയിൽ താമസമാക്കിയ ബംഗ്ലദേശ് പൗരൻ ശക്തി ദാസിനു വ്യാജ ഇന്ത്യൻ പാസ്പോർട്ട് തയ്യാറാക്കാന്‍ പ്രദീപ് സഹായിച്ചു എന്ന ഇതേ സ്റ്റേഷനിലെ കോൺസ്റ്റബിൾ സാബു മിർസി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ശക്തി ദാസ് പാസ്പോർട്ടിന് നേരത്തെ അപേക്ഷിച്ചിരുന്നു. എന്നാല്‍ മേൽവിലാസത്തിലെ പ്രശ്നങ്ങൾ കാരണം വെരിഫിക്കേഷൻ ചുമതലയുണ്ടായിരുന്ന സാബു മിർസി നടപടികൾ നിർത്തിവച്ചിരുന്നു. തുടര്‍ന്ന് ശക്തി ദാസ് ജൂണിൽ വീണ്ടും അപേക്ഷ നൽകി. മിർസിയുടെ പേരിൽ വ്യാജ വെരിഫിക്കേഷൻ റിപ്പോർട്ട് ഉണ്ടാക്കി പ്രദീപ് പാസ്പോർട്ട് നടപടികൾ പൂർത്തിയാക്കിയെന്നാണു പരാതി. തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിൽ കുറ്റകൃത്യം തെളിയുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
SUMMARY: Constable arrested for helping Bangladeshi citizen obtain fake Indian passport

NEWS DESK

Recent Posts

പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു

കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…

2 minutes ago

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു കൊല്ലപ്പെട്ടു

ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…

1 hour ago

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക്…

1 hour ago

കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…

2 hours ago

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട്: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍…

3 hours ago

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: സ്വർണവില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന്…

4 hours ago