LATEST NEWS

ഹെബ്ബാൾ- വിമാനത്താവളപാത സിഗ്നൽരഹിതമാകുന്നു; സദഹള്ളിയിൽ ആറുവരി അണ്ടർപാസ് നിർമ്മാണം അടുത്ത മാസം ആരംഭിക്കും

ബെംഗളൂരു: ഹെബ്ബാൾ- വിമാനത്താവളപാത സിഗ്നൽരഹിതമാകുന്നു.
ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലേക്ക് ഹെബ്ബാളില്‍ നിന്നും സിഗ്നൽ കുരുക്കില്ലാതെ യാത്രക്കാർക്ക് ഇനി എത്തിച്ചേരാം. ബെല്ലാരി ദേശീയപാതയിലെ സദഹള്ളി ടോൾ പ്ലാസ സിഗ്നലിന് സമീപത്ത് 700 മീറ്റർ വരുന്ന ആറുവരി അണ്ടർപാസിന്റെ നിർമ്മാണം അടുത്തമാസം ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.

യലഹങ്ക ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ നിലവിൽ സദഹള്ളി ടോൾ പ്ലാസയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാണ് വിമാനത്താവള റോഡിലേക്ക് പ്രവേശിക്കുന്നത്. ഈ ഭാഗങ്ങളിൽ നിലവിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സദഹള്ളിയിൽ അണ്ടർപാസ് വരുന്നതോടെ ഗതാഗത കുരുക്കില്ലാതെ വേഗത്തിൽ വാഹനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ സാധിക്കും.

35 കോടി രൂപയാണ് നിർമ്മാണ ചെലവ്. റോഡ് നിരപ്പിൽ നിന്ന് ഏകദേശം ആറ് മീറ്റർ താഴെയായിരിക്കും ആറ് വരി അണ്ടർപാസിൽ സ്ഥിതി ചെയ്യുന്നത്. ഡ്രെയിനേജ്, ഒരു മീഡിയൻ സ്ട്രിപ്പ്, ലാൻഡ്സ്കേപ്പിംഗ് എന്നിവ ഇതില്‍ ഉൾപ്പെടുമെന്ന് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ (ബെംഗളൂരു) കെ ബി ജയകുമാർ പറഞ്ഞു. ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Construction of six-lane underpass in Sadahalli to begin next month

NEWS DESK

Recent Posts

‘മോഹം’ പതിനേഴാമത് ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

ബെംഗളൂരു: കഴിഞ്ഞ 2025 ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടിയ 'മോഹം' ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

7 hours ago

35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്

കൊച്ചി : മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേസ്. ഇൻസോമ്നിയ എന്ന…

7 hours ago

മുണ്ടിനീര് പടര്‍ന്നു പിടിക്കുന്നു; ആലപ്പുഴയിലെ ഒരു സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ആലപ്പുഴ: മാരാരിക്കുളം ഗവ. എല്‍പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു. കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്‌കൂളിന്…

10 hours ago

മേപ്പാടി 900 കണ്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ചെമ്പോത്തറ സ്വദേശി പി…

10 hours ago

മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റിന് പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിച്ചു

ബെംഗളൂരു: മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് (12686) പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇതിന് പുറമേ തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും…

11 hours ago

കുടുംബവഴക്കിനിടെ യുവതിയുടെ ആക്രമണം; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും കുത്തേറ്റു

മലപ്പുറം: മലപ്പുറം നിരപ്പറമ്പില്‍ കുടുംബവഴക്കിനിടെ ഭർത്താവിനെയും ഭർതൃമാതാവിനെയും യുവതി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പള്ളത്ത് വീട്ടില്‍ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി…

11 hours ago