കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ പ്രാരംഭ നിർമാണം ആരംഭിച്ച ഭൂമിയിൽ ഇന്നുമുതൽ സത്യഗ്രഹ സമരത്തിന് തൊഴിലാളികൾ. എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളാണ് സമരം ചെയ്യുന്നത്. സിഐടിയു ഉൾപ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. കുടിശ്ശികയും ആനുകൂല്യങ്ങളും നല്‍കാതെ നിര്‍മാണം അനുവദിക്കില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് തൊഴിലാളികള്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം പുനരധിവാസ നടപടികള്‍ തടസപ്പെടുത്തുന്ന സമരത്തിലേക്ക് പോകാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഇന്നലെ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിതല ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ വിഷുവിന് ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട ആലോചനകളിലേക്ക് കടക്കുക എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇതേതുടര്‍ന്നാണ് പ്രതിഷേധത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. തൊഴിലാളികളുടെ ആനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാര്‍ തയാറാകണം, മാനേജ്‌മെന്റ് 13 വര്‍ഷമായി ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ഇതിന്റെ പശ്ചാത്തിലാണ് സമരം.
ടൗണ്‍ഷിപ്പിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ മുതലാണ് ആരംഭിച്ചത്. പ്രാരംഭ നിലം ഒരുക്കലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കമ്പനി നടത്തുന്നത്.
<BR>
TAGS : WAYANAD TOWNSHIP | STRIKE
SUMMARY : Construction of Wayanad Township; Construction will not be allowed without payment of dues and benefits, strike from today
അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടത്തില്‍ തകർന്ന എയർ ഇന്ത‍്യ ബോയിങ് 787-8 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ മാറ്റിത്തുടങ്ങി. അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗുജറാത്ത് സ്റ്റേറ്റ്…
തെഹ്‌റാൻ: അമേരിക്കൻ ആക്രമണത്തിന് തിരിച്ചടി തുടങ്ങി ഇറാൻ. ഇസ്രയേല്‍ നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു. ടെല്‍ അവീവിലും ഹൈഫയിലും ജറുസലേമിലും…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയിലായി. അസ്സിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറിനെ…
ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക് പരുക്ക്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്‌നിലാണ് അപകടം.…
ഡല്‍ഹി: സുരേഷ് ഗോപി നായകനായെത്തുന്നചിത്രം ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ അനുമതി നിഷേധിച്ചത് കേന്ദ്ര സെൻസർ ബോർഡ്. 'ജാനകി'…
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നല്‍കാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍…