തിരുവനന്തപുരം: വയനാട് തുരങ്ക പാത നിർമാണത്തിന് ഈ മാസം 31ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണച്ചെലവ് 2134 കോടി രൂപയാണ്. 8.73 കിലോമീറ്റർ പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കൊങ്കൺ റെയിൽവേ കോർപറേഷനാണ് പാതയുടെ നിർവഹണ ഏജൻ സി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടു ക്കേണ്ടത്. ഇതിൽ വനഭൂമി ഇതിനകം കൈമാറിയിട്ടുണ്ട്.
90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു. ടണൽ റോഡിലേക്കുള്ള പ്ര ധാന പാതയുടെ പ്രവൃത്തി ആരംഭിച്ചു. രണ്ട് പാക്കേജുകളിലായാണ് നിർ മാണം പൂർത്തിയാക്കുക. പാലവും അപ്രോച്ച് റോഡും അടങ്ങുന്നതാണ് ഒ ന്നാമത്തെ പാക്കേജ്. ടണൽ പാത നിർമാണമാണ് രണ്ടാമത്തെ പാക്കേജിലുള്ളത്. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണൽ വെന്‍റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്ദസംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സി.സി.ടി.വി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്ക പാതയിലുണ്ടാകും. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽ നിന്ന് 22 കിലോ മീറ്റർ സഞ്ചരിച്ചാൽ മേപ്പാടിയിലെത്താം. ചുരത്തിലെ യാത്രാദുരിതത്തിനും പരിഹാരമാകും. മലയോരമേഖലയുടെ വികസനത്തിന് ഗുണകരമായ ചരിത്രനേട്ടമായി ഇത് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
SUMMARY: Construction of Wayanad tunnel to begin on 31st
ജമ്മു: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറില്‍ വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണ…
കാസറഗോഡ്: കാസറഗോഡ് ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒരാള്‍ ചികിത്സയില്‍. അമ്പലത്തറ-പോലീസ് സ്റ്റേഷൻ പരിധിയിലെ…
ബെംഗളൂരു: മെെസൂരു കേരളസമാജവും അപ്പോളോ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേരള സമാജം കമ്മ്യൂണിറ്റി ഹാളിൽ നടന്നു.…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ച മുതൽ ശക്തമായ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.…
ബെംഗളൂരു: വ്യാജ ഡോക്ടർമാർക്കും അനധികൃത മെഡിക്കൽ പ്രാക്ടീഷണർമാർക്കുമെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ്…
വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലാണ് സംഭവം. എട്ടും പത്തും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.…