തിരുവനന്തപുരം: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തില്‍ ഇടപ്പെട്ടതാണ് കെ.സി.എയുടെ നടപടിക്ക് കാരണം.
അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവന നടത്തിയെന്നാണ് കെ.സി.എയുടെ വിലയിരുത്തല്‍. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡിയിലാണ് മുൻ അന്താരാഷ്ട്ര താരത്തെ വിലക്കാൻ തീരുമാനിച്ചതെന്ന് കെ.സി.എ വാർത്ത കുറിപ്പില്‍ അറിയിച്ചു. നിലവില്‍ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.
വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്‌സീ ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെർ സായി കൃഷ്ണൻ , ആലപ്പി റിപ്പിള്‍സ് എന്നിവർക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഫ്രാഞ്ചയ്‌സീ ടീമുകള്‍ നോട്ടീസിന് തൃപ്‌തികാരമായ മറുപടി നല്‍കിയതുകൊണ്ട് തന്നെ അവർക്കെതിരെ തുടർനടപടികള്‍ തുടരേണ്ടതില്ല എന്നാണ് തീരുമാനം.
TAGS : SREESANTH
SUMMARY : Controversial statement; Sreesanth banned for three years by KCA
ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം…
ബെംഗളൂരു:ബെംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ 3.5 കിലോ ഗ്രാം സ്വർണബിസ്കറ്റ് പിടിച്ചെടുത്തു. ദുബായിൽനിന്നും വന്ന യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം,…
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാർതീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂൾ മാനേദ്മെന്റുകളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെവാർത്താസമ്മേളനത്തിലായിരുന്നു…
ബെംഗളൂരു: ചിക്കമഗളൂരുവിൽ പിക്കപ്പ് വാൻ ഭദ്ര നദിയിലേക്കു മറിഞ്ഞ് യുവാവിനെ കാണാതായി. വിവരം അറിഞ്ഞ് മനംനൊന്ത് അമ്മ ജീവനൊടുക്കി. ഗണപതിക്കട്ടെ…
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കൺവാടികൾ,…