LATEST NEWS

യുവതിക്കൊപ്പമുള്ള ഡിജിപിയുടെ വിവാദ വീഡിയോ; മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

ബെംഗളൂരു: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവുവിന്റേതെന്ന പേരിൽ അശ്ലീല വീഡിയോകൾ പുറത്തുവന്ന സംഭവത്തില്‍ റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉചിതമായ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും ഉന്നത ഉദ്യോഗസ്ഥനായതുകൊണ്ട് മാത്രം ആരും നിയമത്തിന് അതീതരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിപിയുടേതെന്ന് കരുതുന്ന ഔദ്യോഗിക ചേംബറില്‍ വെച്ച് സ്ത്രീകളുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താ ചാനലുകളും സംപ്രേഷണം ചെയ്തു. വിരമിക്കാന്‍ നാലുമാസം മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം.ക്യാബിനിലെത്തിയ യുവതികളെ ഡിജിപി ചുംബിക്കുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഒന്നിലധികം സ്ത്രീകളുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം വിഡിയോ കെട്ടിച്ചമച്ചതാണെന്നാണ് റാവുവിന്റെ വാദം. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ആര്‍. രാമചന്ദ്ര റാവു, നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അദ്ദേഹത്തിന്റെ വളര്‍ത്തുമകളും നടിയുമായ രന്യ റാവുവിനെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിലവില്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലിലാണ്.

SUMMARY: Controversial video of Karnataka DGP with a young woman; CM demands report

NEWS DESK

Recent Posts

ബെംഗളൂരു തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകള്‍

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപവത്കരിച്ച അഞ്ച് നഗര…

4 hours ago

ദീപക്കിൻ്റെ ആത്മഹത്യ; യുവതിക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: ദീപകിന്റെ ആത്മഹത്യയില്‍ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെയാണ് കേസ്. ആത്മഹത്യാ…

4 hours ago

ഉന്നാവോ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസ്; മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സെൻഗാറിന്റെ ജാമ്യാപേക്ഷ തളളി

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന മുന്‍ ബിജെപി നേതാവ് കുല്‍ദീപ്…

5 hours ago

ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് യുവമുഖം; നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനായി വർക്കിങ് പ്രസിഡന്റ് നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം…

5 hours ago

മാസപ്പിറവി കണ്ടില്ല; ബെംഗളൂരുവില്‍ ശഅബാൻ ഒന്ന് ബുധനാഴ്ച്ച

ബെംഗളൂരു: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബെംഗളൂരുവില്‍ റജബ് 30 പൂർത്തിയാക്കി ശഅബാൻ ഒന്ന് (21/01/2026)ബുധനാഴ്ച്ചയായി ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലിം…

5 hours ago

ശബരിമല സ്വര്‍ണക്കൊള്ള: എൻ. വാസു വീണ്ടും റിമാൻഡില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി…

5 hours ago