Categories: KERALATOP NEWS

ടച്ചിങ്സി’നെ ചൊല്ലി തര്‍ക്കം; ബാറിന് മുന്നില്‍ കൂട്ടയടി

മദ്യപാനത്തിനിടെ ടച്ചിങ്‌സ് എടുത്തതിന്റെ പേരിലുള്ള തർക്കത്തിനൊടുവിൽ ബാറിന് മുന്നിൽ കൂട്ടയടി. പത്തനംതിട്ട കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡിന് സമീപത്തെ അമല ബാറിന് മുന്നിലായിരുന്നു അടി. തിങ്കളാഴ്ച രാത്രി 9.15നായിരുന്നു സംഭവം. മൂന്നംഗങ്ങളുള്‍പ്പെടുന്ന രണ്ട് സംഘങ്ങള്‍ തമ്മിലായിരുന്നു തര്‍ക്കം. പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുണ്‍, ശ്യാം എന്നിവര്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്.ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ ഒരാളുടെ തലപൊട്ടി.

മൂന്നുപേർ വീതമുള്ള രണ്ട് സംഘങ്ങൾ ഈ ബാറിൽ മദ്യപിക്കാനെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇടയ്ക്ക് ഒരാൾ ടേബിൾ മാറി ടച്ചിങ്സ് എടുത്തു. ഇതോടെ സംഘങ്ങൾ തമ്മിൽ വാക്കേറ്റമായി. പിന്നാലെ ജീവനക്കാർ ഇടപെട്ട് രണ്ട് സംഘത്തിലെയും ആളുകളെ ബാറിൽ നിന്ന് ഇറക്കിവിട്ടു. പുറത്തിറങ്ങിയതോടെ ഇവർ അടി തുടങ്ങി. അതും പൊരിഞ്ഞ അടി. സംഘത്തിലുണ്ടായിരുന്ന ഷൈജു, അരുൺ, ശ്യാം എന്നിവരെ നിലത്തിട്ട് ഹെൽമറ്റുകൊണ്ട് അടിച്ചു ചതച്ചു.

ഒടുവിൽ കാഴ്ചക്കാർ ഇടപെട്ട്, അടിക്കുന്ന മൂന്നംഗ സംഘത്തെ സ്ഥലത്തു നിന്ന് വിരട്ടി വിട്ടു. അടികൊണ്ടു വീണവരിൽ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. അടികൊണ്ട മൂന്നാമൻ ശ്യാം സ്ഥലത്തുനിന്നു രക്ഷപെടുകയും ചെയ്തു. നന്നുവക്കാട് സ്വദേശികളായ സിജു വി ജോസ്, ഷിബു, മലയാലപ്പുഴ താഴം സ്വദേശി അഭിലാഷ് എന്നിവരാണ് ആക്രമണത്തിലെ പ്രതികൾ. ഇവരിൽ രണ്ടുപേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
<BR>
TAGS : KERALA | PATHANAMTHITTA
SUMMARY : Controversy over Touchings; Clash in front of the bar

Savre Digital

Recent Posts

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം 28 ന്

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…

15 minutes ago

‘ഗോഡ്സ് ഓൺ ചങ്ക്’ കഥാസമാഹാരം പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌ കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ…

22 minutes ago

തൃശൂരില്‍ യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38)​ ആണ് മരിച്ചത്. വീട്ടിലെ…

54 minutes ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

1 hour ago

ശൈത്യ തരംഗം; കടുത്ത തണുപ്പിന് സാധ്യത, കര്‍ണാടകയിലെ 4 ജില്ലകളിൽ യെലോ അലർട്ട്

ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…

2 hours ago

ചിത്രകാരന്‍ ടി കെ സണ്ണി അന്തരിച്ചു

ബെംഗളൂരു: ചിത്രകാരനും നടനും ഗായകനുമായിരുന്ന ടി കെ സണ്ണി (69) ബെംഗളൂരുവിൽ അന്തരിച്ചു. തൃശ്ശൂർ അഞ്ചങ്ങാടി സ്വദേശിയാണ്. ബെംഗളൂരു സർജാപ്പുര…

3 hours ago