Categories: LATEST NEWS

അഴിമതി കേസ്; ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ നിന്നും 5 കോടി രൂപയും ആഡംബര കാറുകളും പിടിച്ചെടുത്തു

ചണ്ഡീ​ഗഡ്: അഴിമതി കേസിൽ പഞ്ചാബിലെ റോപ്പർ റേഞ്ച് ഡിഐജി ആയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹർചരൺ സിങിനെയാണ് അറസ്റ്റ് ചെയ്തത്. എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സിബിഐ നടത്തിയ റെയ്ഡിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 5 കോടി രൂപ പണമായും രണ്ട് ആഡംബര വാഹനങ്ങൾ, ആഭരണങ്ങൾ, ആഡംബര വാച്ചുകൾ എന്നിവയും കണ്ടെത്തി. ഇതിനുപുറമെ ഒട്ടേറെ സ്വത്തിന്റെ രേഖകളും സിബിഐ കണ്ടെത്തി.

ഇടനിലക്കാരനായി പ്രവർത്തിച്ച കൃഷ്ണ എന്ന വ്യക്തിയും അറസ്റ്റിലായിട്ടുണ്ട് . ഒരു പ്രാദേശിക ബിസിനസുകാരനെതിരെ ഫയൽ ചെയ്ത ക്രിമിനൽ കേസ് ഒത്തുതീർപ്പാക്കാൻ ഈ ഇടനിലക്കാരൻ വഴിയാണ് കൈക്കൂലി ആവശ്യപ്പെട്ടതും സ്വീകരിച്ചതും. പിന്നീടും നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായി സിബിഐ പറഞ്ഞു. പഞ്ചാബിലെ ഫത്തേഗഢ് സാഹിബിലെ വ്യാപാരി ആകാശ് ബട്ട, അഞ്ച് ദിവസം മുമ്പ് നൽകിയ പരാതിയെ തുടർന്നാണ് വ്യാഴാഴ്ച സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. എട്ട് ലക്ഷം രൂപ കൈക്കൂലി നൽകിയില്ലെങ്കിൽ കേസിൽ തന്നെ കുടുക്കുമെന്ന് ഡിഐജി ഭീഷണിപ്പെടുത്തിയതായി പരാതിക്കാരൻ ആരോപിച്ചു. തുടർന്ന് പ്രതിമാസം സെറ്റിൽമെന്റ് പേയ്‌മെന്റുകൾ നടത്തുകയും ചെയ്തു.

സിബിഐയുടെ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) പ്രകാരം, ഭുള്ളർ തന്റെ സഹായി കൃഷ്ണ വഴിയാണ് പണം സ്വീകരിച്ചത്. ചണ്ഡീഗഡിലെ സെക്ടർ 21 ൽ വച്ച് പരാതിക്കാരനിൽ നിന്ന് 8 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെ കൃഷ്ണയെ പിടികൂടുകയായിരുന്നു. കൈമാറ്റം നടന്നയുടനെ പരാതിക്കാരനും ഡിഐജിയും തമ്മിൽ ഫോൺ സംഭാഷണം നടന്നു. അതിൽ പണം ലഭിച്ചതായി ഉദ്യോഗസ്ഥൻ സമ്മതിക്കുകയും ഇരുവരോടും തന്റെ ഓഫീസിലെത്താൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, സിബിഐ സംഘം ഡിഐജി ഭുള്ളറെ മൊഹാലിയിലെ ഓഫീസിൽ എത്തി ഭുള്ളറെ അറസ്റ്റ് ചെയ്തു.

ഇടനിലക്കാരൻ കൃഷ്ണയുടെ വീട്ടിൽ നിന്ന് സിബിഐ 21 ലക്ഷം രൂപ കൂടി കണ്ടെടുത്തു. ഭുള്ളറിനെയും കൃഷ്ണയെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വത്തുക്കളുടെ മുഴുവൻ വ്യാപ്തിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോയെന്നും കണ്ടെത്താൻ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു.
SUMMARY: Corruption case; Rs 5 crore and luxury cars seized from IPS officer’s house

NEWS DESK

Recent Posts

മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന്…

5 minutes ago

‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ സ്വർണ്ണക്കൊള്ളയിൽ സമൂഹ മാധ്യമ കാമ്പയിനുമായി കോൺഗ്രസ്

കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ പാർട്ടി സമ്മർദത്തിലായ സാഹചര്യത്തിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തി…

31 minutes ago

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും

തിരുവനന്തപുരം: പീ​ഡ​ന പ​രാ​തി​യി​ൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്ക് ഇന്ന് അതീവ നിർണായകം. സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നതിനിടെ,…

1 hour ago

ഗർഷോം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025-ലെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈത്ത്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത സതീഷ്…

1 hour ago

നാവികസേന ദിനം; രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് ഇ​ന്ന് ന​ട​ക്കു​ന്ന 54ാമത് നാവിക ദിനാ​ഘോ​ഷ​പ്ര​ക​ട​ന​ങ്ങ​ളി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു പങ്കെടുക്കും. വൈ​കീ​ട്ട് 4.20ന് ​തി​രു​വ​ന​ന്ത​പു​രം…

2 hours ago

കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച്‌ നവവധു മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച്‌ യുവതി മരിച്ചു. തിങ്കളാഴ്ച ബെംഗളൂരു മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടടഗുഡ്ഡദഹള്ളിയിലാണ് സംഭവം.…

2 hours ago