LATEST NEWS

187 കോടി രൂപയുടെ അഴിമതി; മുൻമന്ത്രി നാഗേന്ദ്രയുടെ എട്ടുകോടിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി

ബെംഗളൂരു:കർണാടക മഹർഷി വാല്മീകി ഷെഡ്യൂൾഡ് ഡിവലപ്‌മെന്റ് കോർപ്പറേഷനിലെ 187 കോടി രൂപ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ബി. നാഗേന്ദ്രയുടെ എട്ടുകോടി രൂപയുടെ സ്വത്തുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ഒരു കെട്ടിടവും നാല് പാര്‍പ്പിട-വാണിജ്യ സ്ഥലങ്ങളുമാണ് കണ്ടുകെട്ടിയത്. ഇതേ കേസിൽ മുൻപ് നാഗേന്ദ്രയുടെ പിഎ അടക്കം നാലു പ്രതികളുടെ അഞ്ചുകോടി രൂപ വിലമതിക്കുന്ന സ്വത്ത് ഇ.ഡി.നേരത്തെ കണ്ടുകെട്ടിയിരുന്നു.

കോർപ്പറേഷന്റെ 89.63 കോടി രൂപയുടെ ഫണ്ട് വകമാറ്റിയെന്നാണ് കേസ്. കോർപ്പറേഷൻ അക്കൗണ്ട് സൂപ്രണ്ട് പി ചന്ദ്രശേഖരന്‍  കഴിഞ്ഞവർഷം മെയില്‍ ജീവനൊടുക്കിയതിനെ തുടര്‍ന്നാണ്‌ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തിൽ കേസെടുത്തതോടെ നാഗേന്ദ്രയ്ക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരുകയായിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിൽ ഇ.ഡി. കള്ളപ്പണം വെളുപ്പിക്കലിനും കേസെടുക്കുകയായിരുന്നു.
SUMMARY: Corruption worth Rs 187 crore; ED seizes assets worth Rs 8 crore of former minister Nagendra

NEWS DESK

Recent Posts

ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങ് ബ്ലാങ്കറ്റ് വിതരണം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ' വാം ബെംഗളൂരു' എന്ന പേരിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരത്തും അന്തി…

10 minutes ago

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കല്‍: വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശബരിമല വിമാനത്താവള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. കുറ‍ഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ പരാജയം. വിമാനത്താവളത്തിനായി 2570…

38 minutes ago

വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

2 hours ago

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; കെഎസ്‌ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: രാത്രിയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്തിക്കൊടുക്കാത്തതിന്‌ കണ്ടക്ടറെ പിരിച്ചുവിട്ട്‌ കെഎസ്‌ആർടിസി. വെള്ളിയാഴ്‌ച തൃശൂരില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ…

2 hours ago

ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടി; വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

ഡല്‍ഹി: യാത്രാടിക്കറ്റ് നിരക്ക് വർധിപ്പിച്ച്‌ ഇന്ത്യൻ റെയില്‍വേ. ഡിസംബർ 26 മുതല്‍ നിരക്ക് വർധന നിലവില്‍ വരും. 600 കോടി…

3 hours ago

ഇനി ഓര്‍മ്മ, ശ്രീനിവാസന് കണ്ണീരോടെ വിട നല്‍കി കേരളം

കൊച്ചി: മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് യാത്രാമൊഴി നല്‍കി കേരളം. ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാറിന്റെ…

4 hours ago