മൈസൂരു: ചാമരാജനഗറിലെ ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള സ്വകാര്യ റിസോർട്ടിൽ താമസത്തിന് എത്തിയ ദമ്പതികളെയും കുട്ടിയെയും കാണാതായി. ബിബിഎംപി ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റായ നിഷാന്തിനെ ഭാര്യയെയും കുട്ടിയെയുമാണ് കാണാതായത്. രണ്ട് ദിവസത്തെ താമസത്തിനായി മംഗളയ്ക്ക് സമീപമുള്ള റിസോർട്ടിൽ എത്തിയ ഇവരെ തട്ടിക്കൊണ്ടുപോയതായാണ് വിവരം.
തിങ്കളാഴ്ച രണ്ട് വാഹങ്ങളിലായി എത്തിയ സംഘം നിഷാന്തുമായി വാക്കുതർക്കമുണ്ടാകുകയു തുടർന്ന് അദ്ദേഹത്തെയും കുടുംബത്തെയും ബലമായി പിടിച്ചുകൊണ്ടുപോകുകയുമായിരുന്നു. നിഷാന്തിന്റെ കാറും കൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. റിസോർട്ട് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി തിരച്ചിൽ ആരംഭിച്ചു.
ഡിവൈഎസ്പി ലക്ഷ്മയ്യയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിക്കുകയും റിസോർട്ടിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു, മൂവരെയും കണ്ടെത്തുന്നതിനായി ബെഗൂർ സർക്കിൾ ഇൻസ്പെക്ടർ വനരാജു, സബ് ഇൻസ്പെക്ടർ ചരൺ ഗൗഡ എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
<BR>
TAGS : KIDNAPPED | CHAMARAJANAGAR
SUMMARY : Couple and child missing from Bandipur resort; Suspected of being kidnapped
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…