ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികളും ഡ്രൈവറും മരിച്ചു

ഇടുക്കി: പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55), ഭാര്യ റീന (48), ഇവരോടൊപ്പം ജീപ്പ് ഓടിച്ചിരുന്ന പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50) എന്നിവരാണ് മരിച്ചത്. മരിച്ച റീന കായികതാരം കെ എം ബീനമോളുടെ സഹോദരിയാണ്.

വെള്ളിയാഴ്ച രാത്രി 11.30-ഓടെ ആയിരുന്നു സംഭവം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു. പന്നിയാർകുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടിത്താഴ്ചയിലേക്ക് മറിയുകയായിരുന്നു.

സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്. പരിക്കേറ്റ മൂന്നുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
<br>
TAGS : ACCIDENT | IDUKKI NEWS
SUMMARY : Couple and driver die after jeep falls into gorge in Idukki

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അനധികൃത പോസ്റ്ററുകൾക്കെതിരെ കേസ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു....

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍: തൃശൂരിൽ മിനി ലോറിയില്‍നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ച് മുകളിൽവീണ് ബൈക്ക്...

കേരളസമാജം കർണാടകയുടെ ഓണച്ചന്തയ്ക്ക് നാളെ തുടക്കം; സൗജന്യ മെഡിക്കൽ ക്യാമ്പും നാളെ നടക്കും

ബെംഗളൂരു: കേരളസമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

മംഗളൂരു റെയിൽവേ ശൃംഖല ഒക്ടോബർ 1 മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറും

ന്യൂഡല്‍ഹി: ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ കീഴിലുണ്ടായിരുന്ന മംഗളൂരു പ്രദേശം സൗത്ത്...

കെഎൻഎസ്എസ് കരയോഗങ്ങളിൽ ഓണച്ചന്ത

ബെംഗളൂരു: കെഎന്‍എസ്എസ് എംഎസ് നഗര്‍ കരയോഗം ഓണച്ചന്ത ശനിയാഴ്ച വൈകുന്നേരം 4...

കൊച്ചി മെട്രോയുടെ പേരുമാറ്റല്‍ സര്‍ക്കാര്‍ പരിഗണനയിലില്ല: വി.ഡി.സതീശൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി...

പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ...

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന നാളെ...

Related Articles

Popular Categories