LATEST NEWS

തായ്‌ലൻഡില്‍ നിന്ന് കോടികള്‍ വിലവരുന്ന പക്ഷികളുമായി ദമ്പതികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍

കൊച്ചി: തായ്‌ലൻഡില്‍ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. കസ്റ്റംസാണ് കോടികള്‍ വിലമതിക്കുന്ന 14 പക്ഷികളുമായി ദമ്പതികളെ പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 14 വയസുള്ള മകനുമാണ് കോലാലംപൂർ വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിയത്.

ഇന്ന് പുലർച്ചെയോട് കൂടി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സിറ്റ് പോയിന്റില്‍ വെച്ച്‌ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ ചെക്ക് ഇൻ ബാഗേജില്‍ നിന്നാണ് 11 പക്ഷികളെ കണ്ടെത്തിയത്. ജീവനുള്ള പക്ഷികളായിരുന്നു. ഇവ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ്. ഇവയെ കൊണ്ടുവരുന്നത് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഏതെങ്കിലും മൃഗശാല വഴിയേ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.

ഇതെല്ലാം ലംഘിച്ചാണ് പക്ഷികളെ കൊണ്ടുവന്നത്. പിടിച്ചെടുത്ത പക്ഷികളെയും കുടുംബത്തെയും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കച്ചവട ലക്ഷ്യങ്ങളുമായിട്ടാണോ ഇവയെ കൊണ്ടുവന്നതെന്നും പരിശോധിക്കുന്നുണ്ട്. പക്ഷികളെ തിരികെ തായ്‍ലന്റിലേക്ക് തന്നെ അയക്കും.

SUMMARY: Couple arrested at Nedumbassery airport with birds worth crores from Thailand

NEWS BUREAU

Recent Posts

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ വിലയില്‍ 160 രൂപയുടെ കുറവാണിന്നുണ്ടായത്. ഇതോടെ ഒരു…

46 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

പാലക്കാട്‌: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. ഡ്രൈവര്‍ ജോസിനെയാണ് എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച്‌ ചോദ്യം…

2 hours ago

കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കി; പ്രസാര്‍ ഭാരതി ചെയര്‍മാൻ നവനീത് കുമാര്‍ സെഹ്ഗാള്‍ രാജിവച്ചു

ഡൽഹി: പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാള്‍ രാജിവെച്ചു. രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഒന്നര വർഷം കാലാവധി…

3 hours ago

നിര്‍മാതാവ് എവിഎം ശരവണൻ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് എ വി എം ശരവണന്‍ എന്ന ശരവണന്‍ സൂര്യമണി അന്തരിച്ചു. എവിഎം പ്രൊഡക്ഷന്‍സിന്‍റെയും…

4 hours ago

ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ന്യൂഡൽഹി: ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതിലും വൈകിയതിലും അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…

4 hours ago

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല: ആ​ല​പ്പു​ഴ​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ൽ ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി

ആ​ല​പ്പു​ഴ: ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ…

4 hours ago