LATEST NEWS

ഹണി ട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിച്ചു; ദമ്പതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ദമ്പതികള്‍ അറസ്റ്റില്‍. ചരല്‍കുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷും രശ്മിയുമാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് അവരുടെ ക്രൂരതകള്‍ക്ക് ഇരകളായത്. ദമ്പതികള്‍ക്ക് സൈക്കോപ്പതി മനോനിലയാണെന്നാണ് പോലിസ് പറയുന്നത്.

റാന്നി സ്വദേശിയായ യുവാവുമായി ഫോണിലൂടെയാണ് രശ്മി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. മാരാമണ്‍ ജങ്ഷനില്‍ വന്ന യുവാവിനെ ജയേഷാണ് വീട്ടിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് രശ്മിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ അഭിനയിക്കാന്‍ ഭീഷണിപ്പെടുത്തി രംഗങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചു. അതിന് ശേഷം യുവാവിനെ കയര്‍കൊണ്ട് മച്ചില്‍ കെട്ടിത്തൂക്കി.

മുളക് പൊടി കലക്കിയ വെള്ളം ജനനേന്ദ്രിയത്തില്‍ സ്‌പ്രേ ചെയ്തു. ജനനേന്ദ്രിയത്തില്‍ 23 സ്റ്റേപ്ലര്‍ പിന്നുകളും അടിച്ചു. അതിന് ശേഷം നഖം പിഴുതെടുത്ത് റോഡില്‍ തള്ളി. യുവാവിനെ റോഡില്‍ കണ്ട ഓട്ടോ തൊഴിലാളികളാണ് ആശുപത്രിയില്‍ എത്തിച്ചത്. യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതരാണ് പോലിസിനെ അറിയിച്ചത്.

എന്താണ് സംഭവിച്ചതെന്ന് നാണക്കേടുകാരണം യുവാവ് പോലിസിനോട് പറഞ്ഞില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലരെ പോലിസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പിടിയിലായത്. റാന്നി സ്വദേശിയുടെ പണവും ദമ്പതികള്‍ മോഷ്ടിച്ചു. വിശദമായ അന്വേഷണത്തിന് എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

SUMMARY: Couple arrested for brutally beating youths by trapping them in honey traps

NEWS BUREAU

Recent Posts

സി.ബി.എസ്.ഇ: പത്ത്, 12 ക്ലാസ് പരീക്ഷ ഫെബ്രു 17 മുതല്‍

ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…

1 hour ago

ആഭ്യന്തരയുദ്ധം: സുഡാനിൽ ആർഎസ്എഫ് ക്രൂരത, 460 പേരെ കൊന്നൊടുക്കി

ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…

2 hours ago

സംസ്ഥാനത്ത് എ​സ്ഐ​ആ​റി​ന് തു​ട​ക്കം; ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…

3 hours ago

കെഎൻഎസ്എസ് കരയോഗങ്ങളുടെ കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…

3 hours ago

ഓഡിഷനെത്തിയ 17 കുട്ടികളെ സിനിമാ സ്റ്റുഡിയോ ജീവനക്കാരൻ ബന്ദികളാക്കി; പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ  യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…

4 hours ago

‘തുടക്കം’; വിസ്മയ മോഹൻലാൽ അഭിനയ രംഗത്ത്, അതിഥി വേഷത്തിൽ മോഹൻലാല്‍, പ്രധാന വേഷത്തിൽ ആന്‍റണി പെരുമ്പാവൂരിന്റെ മകനും

കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…

4 hours ago