KARNATAKA

റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ അർദ്ധരാത്രി മോഷണശ്രമം; ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവദമ്പതികൾ അറസ്റ്റിൽ. പുത്തൂർ മുദുരു സ്വദേശി കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പൊലീസ് പിടികൂടിയത്. കാർത്തിക് റാവു പുരോഹിത സഹായിയായി ജോലി ചെയ്തു വരികയായിരുന്നു.

ഡിസംബർ 17-ന് അർദ്ധരാത്രിയിലായിരുന്നു 84-കാരനായ എ.വി. നാരായണയുടെ വീട്ടിൽ നാടകീയമായ മോഷണശ്രമം നടന്നത്. ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തിയ പ്രതികൾ വീടിന്റെ പിൻവാതിലിലൂടെ അകത്തുകയറി ദമ്പതികളെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പിടിവലിക്കിടെ നാരായണയുടെ ഭാര്യയ്ക്ക് പരിക്കേറ്റു. എന്നാൽ ദമ്പതികൾ ബഹളം വെച്ചതോടെ പരിഭ്രാന്തരായ പ്രതികൾ ഒന്നും മോഷ്ടിക്കാനാവാതെ വന്ന വഴിയിലൂടെ തന്നെ ഓടി രക്ഷപ്പെട്ടു. പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളായ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കും. മോഷണശ്രമത്തിന് പിന്നിലെ കൂടുതൽ കാരണങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.
SUMMARY: Couple arrested in midnight robbery attempt at retired principal’s house

NEWS DESK

Recent Posts

പിഎസ്‍സി: വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…

24 minutes ago

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…

49 minutes ago

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…

1 hour ago

ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…

2 hours ago

2027 മുതല്‍ ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും

ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന്…

2 hours ago

മട്ടന്നൂരില്‍ വീട് കുത്തിതുറന്ന് 10 പവൻ സ്വര്‍ണവും പതിനായിരം രൂപയും കവര്‍ന്ന പ്രതി പിടിയില്‍

കണ്ണൂർ: മട്ടന്നൂർ പാലയോട് വീടിന്റെ വാതില്‍ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി…

3 hours ago