KERALA

മകന് ജയിലിൽ കഞ്ചാവ് എത്തിച്ച് നൽകുന്നതിനിടയിൽ ദമ്പതികൾ പിടിയിൽ

ബെംഗളൂരു: പ്രതിയായ മകനായി ജയിലിനുള്ളിൽ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മൈസുരു സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. മൈസുരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകന്‌ വസ്ത്രങ്ങൾ നൽകാനെന്ന മറവിൽ കഞ്ചാവ് എത്തിക്കുന്നതിനിടെ ഉമേഷ്, ഭാര്യ രൂപ, എം. സുരേഷ് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ചയാണ് സംഭവം. മാണ്ഡി പോലീസ് ആണ് അറസ്റ്റുചെയ്തത്.

ജയിൽ പ്രവേശന കവാടത്തിലെ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കാർബൺ പേപ്പറിൽ പായ്ക്ക് ചെയ്ത് ജീൻസിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ദമ്പതികളെ ചോദ്യം ചെയ്തതിൽനിന്ന് കഞ്ചാവ് എത്തിച്ച് നൽകാൻ ആവശ്യപ്പെട്ട സുരേഷിനെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ എൻഡിപിഎസ് ആക്ട്, ജയിൽ ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
SUMMARY: Couple arrested while delivering cannabis to son in prison

NEWS DESK

Recent Posts

കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു

കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…

41 minutes ago

ബലാത്സംഗക്കേസ്: ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ രാഹുലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച്‌ കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…

1 hour ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച്‌ 12,350 രൂപയായി. പവന്‍ വില…

2 hours ago

നടി ആക്രമിക്കപ്പെട്ട കേസ്; വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് നടൻ ദിലീപ് പിൻമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…

4 hours ago

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…

4 hours ago

മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്

ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…

4 hours ago