LATEST NEWS

18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതിമാർ അറസ്റ്റിൽ

ബെംഗളൂരു: ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവുമായി ബെംഗളൂരുവില്‍ ഭാര്യയും ഭർത്താവും അറസ്റ്റിൽ. കമ്മനഹള്ളിയിൽ താമസിച്ചിരുന്ന ഷാഫിയുദ്ദീൻ ഷെയ്ക്കും ഭാര്യ സിമ്രാനുമാണ് പിടിയിലായത്. ഇവരിൽനിന്ന് 18.6 കോടി രൂപ വിലമതിയ്ക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി.  കഞ്ചാവാണ് പിടിച്ചത്.

രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കാർ മെക്കാനിക്കായ ഷാഫിയുദ്ദീനും ഭാര്യയും ബാങ്കോക്കിൽ പോകുകയും കഞ്ചാവുമായി തിരിച്ചെത്തി സംഘം നിർദേശിക്കുന്നവർക്ക് കൈമാറുകയുമായിരുന്നു. കഴിഞ്ഞദിവസം ബെംഗളൂരു വിമാനത്താവളം വഴി എത്തിയ ഇവര്‍ സുരക്ഷ പരിശോധന മറികടന്നു പുറത്തെത്തിയെങ്കിലും ഇടപാടുകാര്‍ക്ക് കഞ്ചാവ് കൈമാറാൻ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.
SUMMARY: Couple arrested with 18 kg of hybrid cannabis

NEWS DESK

Recent Posts

അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ചില്‍ റെയ്ഡ്; മലയാളി കടന്നുകളഞ്ഞു

ബെംഗളൂരു: അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ചില്‍ പോലീസ് നടത്തിയ പരിശോധനയിൽ 40 ലക്ഷം രൂപവിലമതിക്കുന്ന 28 സിം ബോക്സുകളും വിവിധ സേവനദാതാക്കളുടെ…

4 minutes ago

റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പു​ടി​ൻ ഡ​ൽ​ഹി​യി​ലെ​ത്തി; വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…

9 hours ago

മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…

9 hours ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…

10 hours ago

രാഹുല്‍ ഒളിവില്‍ തന്നെ; ഹോസ്ദുർഗ് കോടതിയിൽ നിന്ന് ജഡ്ജി മടങ്ങി, പോലീസ് സന്നാഹവും മടങ്ങി

കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…

10 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…

11 hours ago