LATEST NEWS

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടിൽ  ദമ്പതികളെ ചുട്ടുകൊന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ദ​മ്പ​തി​ക​ളെ ചു​ട്ടു​കൊ​ന്നു. തി​രു​വ​ള്ളൂ​ർ സെ​ങ്കം സ്വ​ദേ​ശി​ക​ളാ​യ ശ​ക്തി​വേ​ൽ, ഭാ​ര്യ അ​മൃ​തം എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലർച്ചെയാണ് ക്രൂരകൊലപാതകം നടന്നത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

കൃ​ഷി​ക്കാ​യി ലീ​സി​ന് എ​ടു​ത്ത മൂ​ന്നേ​ക്ക​ർ ഭൂ​മി​യോ​ട് ചേ​ർ​ന്നു​ള്ള ഷെ​ഡി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു ശ​ക്തി​വേ​ലും ഭാ​ര്യ​യും. പു​ല​ർ​ച്ചെ​യോ​ടെ വീ​ട് ക​ത്തു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. തീ ​അ​ണ​ച്ച് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ടി​ന​ക​ത്തു​നി​ന്ന് ല​ഭി​ച്ച​ത് ഇ​രു​വ​രു​ടെ​യും ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണ്.

ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവണ്ണാമല ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വീ​ട് പു​റ​ത്തു​നി​ന്നു പൂ​ട്ടി​യ​ശേ​ഷം തീ​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണ​മാ​ണ് പോ​ലീ​സ് പ്രാ​ഥ​മി​ക​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​ത്.

ശ​ക്തി​വേ​ലും അ​മൃ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ലെ അ​ന്വേ​ഷ​ണം. ശ​ക്തി​വേ​ലി​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​ണ് അ​മൃ​തം. ശ​ക്തി​വേ​ലി​ന്‍റെ ആ​ദ്യ​ഭാ​ര്യ​യും മ​ക്ക​ളും ബെം​ഗ​ളൂ​രു​വി​ലാ​ണ്. അ​മൃ​തം ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ന്ന ആ​ളാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ശ​ക്തി​വേ​ലി​നൊ​പ്പം താ​മ​സം തു​ട​ങ്ങി​യ​ത്.
SUMMARY: Couple burnt to death in Tamil Nadu after house was locked from outside and set on fire while they were sleeping

NEWS DESK

Recent Posts

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…

4 minutes ago

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…

5 minutes ago

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…

36 minutes ago

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…

37 minutes ago

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി

തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…

1 hour ago

കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും

ഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും. രാവിലെ 11…

2 hours ago