കൊച്ചി: കൊച്ചി വടുതലയില്‍ ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പച്ചാളം സ്വദേശി വില്യം ആണ് ക്രൂര കൃത്യം നിര്‍വഹിച്ച ശേഷം ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫര്‍-മേരി ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റു.
വടുതല ലൂര്‍ദ് ആശുപത്രിക്ക് പിന്നില്‍ താമസിക്കുന്ന കുടുംബങ്ങളാണ് ഇവര്‍. ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ട് എന്നാണ് അറിയുന്നത്. തൊട്ടടുത്ത് താമസിക്കുന്ന വില്യം വീട്ടിലേക്കെത്തി പെട്ടെന്ന് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് വില്യമിനെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു. മരിച്ച വില്യംസ് അവിവാഹിതനാണ്.
പെട്രോള്‍ ഒഴിച്ചാണ് ക്രിസ്റ്റഫറിനും മേരിക്കും നേരെ വില്യം തീകൊളുത്തിയത്. വില്യം ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ചുറ്റിക കൊണ്ട് സഹോദരന്റെ മകന്റെ തലയ്ക്കടിച്ചതിന് പോലീസ് കേസെടുത്തിരുന്നു. വില്യമും ക്രിസ്റ്റഫറും തമ്മില്‍ നേരത്തെ ഉണ്ടായ തര്‍ക്കമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചത്. ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് വില്യം മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
SUMMARY: Couple doused with petrol, set on fire, neighbor hangs himself
കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ശനിയാഴ്ച വൈകീട്ട് 3:45 ഓടെയായിരുന്നു അപകടം. മരുതോങ്കര…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അകമ്പടി വാഹനം മറിഞ്ഞ് ഇതിലുണ്ടായിരുന്ന 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ശ്രീരംഗപട്ടണയിലെ ടിഎം ഹൊസൂരു…
ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ…
ബെംഗളൂരു: പ്രശസ്ത യക്ഷഗാന കലാകാരന് പാതാള വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു, 92വയസായിരുന്നു. ഉപ്പിനങ്ങാടിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. യക്ഷഗാനയുടെ…
ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. 4…
ബെംഗളൂരു: കൊല്ലം കിഴക്കേക്കര, കൊട്ടാരക്കര പ്ലാവിള വീട്ടില്‍ ശാന്ത കുമാരി (79) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ, ഹൊയ്സാല സ്ട്രീറ്റ്, ഫോര്‍ത്ത്…