Categories: KERALATOP NEWS

ദമ്പതിമാരെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: വാടകവീട്ടിൽ ദമ്പതിമാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകാരയിലാണ് സംഭവം. മലപ്പുറം വാഴയൂർ പുന്നക്കോടൻ പള്ളിയാളി എം. സുഭാഷ് (41), ഭാര്യ പി.വി. സജിത(35) എന്നിവരാണ് മരിച്ചത്. രാമനാട്ടുകരയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേ​ഹങ്ങൾ കണ്ടെത്തിയത്.

സുഭാഷിനെ അന്വേഷിച്ച് വീട്ടിലെത്തിയ അച്ഛൻ രാധാകൃഷ്ണനാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടത്. ഉടൻ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമനാട്ടുകരയിൽ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. ശ്രേയ, ഹരിദേവ് എന്നിവരാണ് മക്കൾ.രാധാകൃഷ്ണൻ-വിജയലക്ഷ്മി ദമ്പതികളുടെ മകനാണ് സുഭാഷ്. കാരാട് വടക്കുമ്പോട് സ്വദേശികളായ സഹദേവൻ- സുനിത എന്നിവരുടെ മകളാണ് മരിച്ച സജിത. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചു.

▪️ ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Karnataka : Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department’s suicide helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930, Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)
<BR>
TAGS : DEATH
SUMMARY : Couple found dead in rented house

Savre Digital

Recent Posts

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…

20 minutes ago

ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും വീണ്ടും ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…

35 minutes ago

ശാസ്ത്ര സാഹിത്യവേദി ഭാരവാഹികൾ

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…

1 hour ago

മിമിക്രി താരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…

2 hours ago

വേടനെതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് രണ്ടു യുവതികള്‍

തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…

2 hours ago

വിദ്യാർഥിയുടെ കർണപുടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…

3 hours ago