ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സഞ്ജയ്നഗറിലാണ് സംഭവം. കെട്ടിടത്തിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്ന മെഹബൂബ് (45), ഭാര്യ പർവീൺ (35) എന്നിവരാണ് മരിച്ചത്. യാദ്ഗിർ സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ ഒരു വർഷമായി ഡോളർസ് കോളനിയിലെ വാടകകെട്ടിടത്തിലായിരുന്നു താമസം.
ഇരുവരും ദിവസ വേതനക്കാരായി ജോലി ചെയ്തു വരികയായിരുന്നു. റംസാൻ പ്രമാണിച്ച് ദമ്പതികൾ സ്വന്തം നാട്ടിലേക്ക് പോയി അടുത്തിടെയാണ് തിരിച്ചെത്തിയത്. ഇതിനു പിന്നാലെ ഇരുവരും വിഷാദ അവസ്ഥയിലായിരുന്നുവെന്ന് ഒപ്പം ജോലി ചെയ്തിരുന്നവർ പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച കെട്ടിടം സന്ദർശിക്കാനെത്തിയ കരാറുകാരനാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സഞ്ജയ്നഗർ പോലീസ് കേസെടുത്തു.
TAGS: BENGALURU
SUMMARY: Couple found dead at under construction building
പാലക്കാട്: ഷൊർണൂരില്‍ തെരുവുനായ ആക്രമണം. സ്കൂള്‍ വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ…
ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് യുദ്ധവിമാനമായ മിഗ്-21 ന്റെ ഔപചാരിക വിടവാങ്ങല്‍ രാജസ്ഥാനിലെ നാല് എയര്‍ബേസില്‍ നിന്ന് ആരംഭിച്ചു. വ്യോമസേനാ…
പത്തനംതിട്ട: അച്ചൻകോവില്‍ ആറ്റില്‍ രണ്ട് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സല്‍ അജി എന്ന…
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആർഎസ്എസ് ഗാനം ആലപിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ.…
കണ്ണൂർ: കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗവും സിപിഐഎം നേതാവുമായ പിപി ദിവ്യയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന് അനുമതി തേടിയെന്ന്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. തായ്ലൻഡില് നിന്ന് ക്വാലാലംപൂർ വഴി…