KERALA

ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ച നിലയിൽ, കൊച്ചുമകന് ഗുരുതര പരുക്ക്, പ്രതി കസ്റ്റഡിയിൽ

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിലും വളർത്തുമകളുടെ മകനെ പരിക്കേറ്റതായും കണ്ടെത്തി. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകളുടെ മകനായ നാല് വയസുകാരന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. രാത്രി 12 മണിയോടെയാണ് ‌ സംഭവം. ദമ്പതികളുടെ വളർത്തുമകളായ സുൽഫിയത്ത് കുട്ടിയുമായി വീടിന് പുറത്തേക്ക് ഓടിവന്നതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. നാ​ട്ടു​കാ​ർ വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ദ​മ്പ​തി​ക​ളെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ കു​ട്ടി​യെ ആ​ദ്യം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.  സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയാണ് സംഭവത്തിൽ പ്രതി. നാട്ടുകാർ വിവരമറിയിച്ചതോടെ ഉടൻ പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ റാഫി ഇവിടെനിന്നും രക്ഷപ്പെട്ടു. കൈഞരമ്പ് മുറിച്ച നിലയിൽ ഇയാളെ ആദ്യം കണ്ടെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. അടുത്തുള്ള പള്ളി ഖബർസ്ഥാനിലേക്ക് ഇയാൾ ഓടിപ്പോയി. പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ പുലർച്ചെ‌ നാലുമണിയോടെ ഇയാളെ കണ്ടെത്തുകയായിരുന്നു

സംഭവമറിഞ്ഞ് നാട്ടുകാരെത്തിയപ്പോഴേക്കും നസീറും സുഹറയും മരിച്ചിരുന്നു. കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചു പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പ്രതി മുഹമ്മദ് റാഫിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. ദമ്പതികളുടെ കൊലപാതകം പേരക്കുട്ടിയുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തിനിടെയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. റാഫിയും സുല്‍ഫിയത്തും തമ്മില്‍ വേര്‍പിരിഞ്ഞുകഴിയുകയാണ്. ഇതുസംബന്ധിച്ച കേസ് കോടതിയിലാണ്. മകന്റെ അവകാശം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

SUMMARY: Couple hacked to death in Ottapalam, grandson seriously injured, suspect in custody

NEWS DESK

Recent Posts

ബെംഗളൂരു തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകള്‍

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപവത്കരിച്ച അഞ്ച് നഗര…

7 hours ago

യുവതിക്കൊപ്പമുള്ള ഡിജിപിയുടെ വിവാദ വീഡിയോ; മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

ബെംഗളൂരു: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവുവിന്റേതെന്ന പേരിൽ അശ്ലീല വീഡിയോകൾ പുറത്തുവന്ന സംഭവത്തില്‍…

7 hours ago

ദീപക്കിൻ്റെ ആത്മഹത്യ; യുവതിക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: ദീപകിന്റെ ആത്മഹത്യയില്‍ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെയാണ് കേസ്. ആത്മഹത്യാ…

7 hours ago

ഉന്നാവോ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസ്; മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സെൻഗാറിന്റെ ജാമ്യാപേക്ഷ തളളി

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന മുന്‍ ബിജെപി നേതാവ് കുല്‍ദീപ്…

8 hours ago

ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് യുവമുഖം; നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനായി വർക്കിങ് പ്രസിഡന്റ് നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം…

8 hours ago

മാസപ്പിറവി കണ്ടില്ല; ബെംഗളൂരുവില്‍ ശഅബാൻ ഒന്ന് ബുധനാഴ്ച്ച

ബെംഗളൂരു: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബെംഗളൂരുവില്‍ റജബ് 30 പൂർത്തിയാക്കി ശഅബാൻ ഒന്ന് (21/01/2026)ബുധനാഴ്ച്ചയായി ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലിം…

8 hours ago