ബെംഗളൂരു: ദമ്പതികളെ രണ്ടു വയസുകാരനായ മകന്റെ മുമ്പിൽ മുമ്പിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ബീദറിലാണ് സംഭവം. രാജു കലേശ്വർ, ഭാര്യ ശാരിക കലേശ്വർ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജു കലേശ്വറിൻ്റെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. രാജുവിന് സ്വന്തം ഗ്രാമത്തിലെ തന്നെ മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഇത് രാജുവിൻ്റെ ഭാര്യയായ ശാരിക കലേശ്വറിനും അറിയാമായിരുന്നു. ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.
രാജുവുമായ ബന്ധത്തിലായിരുന്ന പെൺകുട്ടിയുടെ കുടംബവുമായുള്ള തർക്കത്തെ തുടർന്ന് ശാരികയ്ക്കും കുട്ടിക്കും രാജുവിനൊപ്പം മുബൈയിലേക്ക് താമസം മാറേണ്ടി വന്നിരുന്നു. എന്നാൽ വീട് മാറിയിട്ടും പ്രശ്നങ്ങൾ തുടർന്നു. തുടർന്ന് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞു രാജുവിന് ബന്ധമുണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധുകൾ ഇരുവരെയും ഗ്രാമത്തിന് പുറത്ത് വെച്ച് ചർച്ചയ്ക്ക് വിളിച്ചത്. മകനുമായി സ്ഥലത്തെത്തിയ ഇവരെ പെൺകുട്ടിയുടെ ബന്ധുകൾ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് നേതൃത്വം നൽകിയ ദത്താത്രേയ, താക്കൂർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | CRIME
SUMMARY: Couple murdered in village in front of 2-year-old child
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…