ബെംഗളൂരു: ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തപ്പോൾ വന്നത് മൂർഖൻ പാമ്പ്. ബെംഗളൂരുവിലാണ് സംഭവം. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ആമസോൺ വഴി ഒരു എക്‌സ്‌ബോക്‌സ് കൺട്രോളർ ഓർഡർ ചെയ്‌തിരുന്നു. എന്നാൽ ലഭിച്ച പാക്കേജിനുള്ളിൽ ഇരുവരും മൂർഖൻ പാമ്പിനെ ജീവനുള്ള കാണുകയായിരുന്നു.
ഉഗ്ര വിഷമുള്ള ഈ പാമ്പ് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടാക്കിയില്ല. ദമ്പതികൾ ഈ ദൃശ്യത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഈ വിവരം അറിയിക്കാൻ ആമസോൺ കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ കാര്യമായ പ്രതികരണം ഉണ്ടായില്ലെന്ന് ദമ്പതികൾ പ്രതികരിച്ചു.
എന്നാൽ പിന്നീട് ആമസോൺ മുഴുവൻ റീഫണ്ടും നൽകിയെന്നും എന്നാൽ അതിനപ്പുറം തങ്ങൾക്ക് ഒരു നഷ്ടപരിഹാരമോ ഔദ്യോഗിക ക്ഷമാപണമോ ലഭിച്ചില്ലെന്നും ദമ്പതികൾ പറഞ്ഞു.
ഉഗ്രവിഷമുള്ള പാമ്പ് കാരണം ജീവൻ നഷ്ടപ്പെട്ടിരുന്നെങ്കിൽ ആമസോൺ ഉത്തരവാദിത്വം ഏറ്റെടുക്കുമായിരുന്നോ എന്നും ദമ്പതികൾ ചോദിച്ചു. ഇത് വ്യക്തമായും ആമസോണിന്റെ അശ്രദ്ധയും, മോശം ലോജിസ്റ്റിക്‌സും കൊണ്ട് മാത്രം സംഭവിച്ച സുരക്ഷാ ലംഘനമാണെന്നും അവർ പറഞ്ഞു. പാമ്പിനെ പിടികൂടി പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് വിട്ടതായാണ് വിവരം. അതേസമയം ആമസോണ്‍ വിഷയത്തില്‍ മാപ്പുചോദിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
TAGS: BENGALURU UPDATES| AMAZON| PACKAGE
SUMMARY: Couple recieve poisonous snake in amazon package
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…