Categories: KARNATAKATOP NEWS

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. നവംബർ 28ന് ഹർജി വീണ്ടും പരിഗണിക്കും. ദർശൻ്റെ വസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയെന്ന പോലീസിൻ്റെ അവകാശവാദം വ്യാജമാണെന്ന് ദർശന്റെ അഭിഭാഷകൻ നാഗേഷ് കോടതിയിൽ വാദിച്ചു.

പോലീസ് പിടിച്ചെടുത്ത ദർശൻ്റെ പണം കൊലക്കേസിനായി ഉപയോഗിച്ചതാണെന്ന് പോലീസ് വരുത്തിതീർക്കുകയാണെന്നും നാഗേഷ് വാദിച്ചു. ദർശനെതിരെ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ചേർത്തിരിക്കുന്ന പല കാര്യങ്ങളും കള്ളമാണെന്നും നാഗേഷ് ആരോപിച്ചു.

ഫോൺ രേഖകളുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിച്ച തെളിവുകളും ദർശനെ കുറ്റക്കാരൻ ആണെന്ന് തെളിയിക്കുന്നില്ലെന്നും നാഗേഷ് പറഞ്ഞു. ഹർജിയിൽ ചൊവ്വാഴ്ച വാദം കേട്ട ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി വാദം കേൾക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അടുത്തിടെ നടന്റെ ആരോഗ്യനില പരിഗണിച്ച് കർണാടക ഹൈക്കോടതി ആറാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിന്റെ കാലാവധി അവസാനിക്കാറായതോടെയാണ് നടൻ വീണ്ടും ജാമ്യഹർജി സമർപ്പിച്ചത്.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: High Court defers hearing on Darshan’s bail plea to Nov 28

Savre Digital

Recent Posts

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

37 minutes ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

1 hour ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

2 hours ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

2 hours ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

2 hours ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…

3 hours ago