ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയതിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് നീട്ടി. സെപ്റ്റംബർ രണ്ടിന് ഹർജി വീണ്ടും പരിഗണിക്കുമെന്ന് കർണാടക ഹൈക്കോടതി അറിയിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയാണ് ഹർജിയിൽ ഹാജരായത്. വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ വാദം ശനിയാഴ്ച നടന്നിട്ടുണ്. സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍തയാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായത്. ശനിയാഴ്ച രാവിലെ 10.30ന് കേസ് പരിഗണിച്ചിരുന്നു. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് തീർത്തും ചട്ട വിരുദ്ധമാണെന്ന് മനു സിംഗ്‍വി വാദിച്ചു. അടിസ്ഥാനപരമായ പരിശോധന പോലും നടത്താതെയാണ് ഗവർണർ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്ന് സിംഗ്‍വി പറഞ്ഞു.
ഈ ഭൂമിയിടപാട് നടന്ന വർഷങ്ങളിലൊന്നും സിദ്ധരാമയ്യ ഒരു ഔദ്യോഗിക പദവിയും സർക്കാരിൽ വഹിച്ചിട്ടില്ല. ഏത് പരാതിയിൻമേൽ എന്തെല്ലാം പരിശോധിച്ചാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്ന് ഗവർണർ പറഞ്ഞിട്ടുമില്ലെന്നും ഭൂമി ഇടപാടുകൾ തന്‍റെ കക്ഷിയുടെ കുടുംബത്തിന്‍റെ പേരിൽ മാത്രമല്ല, മറ്റ് നിരവധി സാധാരണക്കാരുടെയും പേരിൽ നടന്നിട്ടുണ്ടെന്നും സിംഗ്‌വി പറഞ്ഞു. അതിനാൽ തന്നെ ഇതിൽ വഴി വിട്ട ഒന്നുമില്ലെന്നും സിംഗ്‍വി വാദിച്ചിരുന്നു.
TAGS: KARNATAKA | MUDA SCAM
SUMMARY: High Court adjourns hearing on CM Siddaramaiah’s prosecution till Sep 2
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…
ബെംഗളൂരു : കേരള എൻജിനിയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…
പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി…
ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ ഏറെകാലത്തെ കാത്തിരിപ്പിനുശേഷം എത്തിയ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് ഉജ്ജ്വല വരവേൽപ്പ് നല്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍.…
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…