ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. സിനിമയുടെ നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞത്. എറണാകുളം സ്വദേശിയായ ഡോ വിനീത് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ യുജിഎം പ്രൊഡക്ഷൻസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
തന്റെ പക്കല്‍ നിന്നും നിർമ്മാതാവായ യുജിഎം പ്രൊഡക്ഷൻസ് 3.20 കോടി രൂപ വാങ്ങിയെന്ന് എറണാകുളം സ്വദേശിയായ ഡോ വിനീത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ട് ഉത്തരവ് ഇട്ടിരിക്കുന്നത്.
പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും പരാതിക്കാരൻ ആരോപിക്കുന്നുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിയേറ്റർ, ഒ ടി ടി, സാറ്റലൈറ്റ് റിലീസുകള്‍ക്ക് കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം 60 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ്. ജിതിൻ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടോവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്.
TAGS : TOVINO | FILM | COURT
SUMMARY : Court blocks release of Tovino film Ajay’s second theft
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…