ബെംഗളൂരു: ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ വിവാഹം ചെയ്തതിനു പിന്നാലെ യുവാവിനെതിരായ കേസ് റദ്ദാക്കാൻ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. താൻ ഗർഭിണിയാണെന്നും, ഭർത്താവിനോപ്പം ഇനിയുള്ള കാലം ജീവിക്കണമെന്നുമുള്ള അതിജീവിതയുടെ ഹർജി പരിഗണിച്ചതോടെ യുവാവിനെതിരെയുള്ള ബലാത്സംഗ കേസും പോക്‌സോ കേസും റദ്ദാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ജനിക്കാന്‍ പോകുന്ന കുട്ടിയുടെയും അമ്മയുടെയും ഭാവി കണക്കിലെടുത്താണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. മൈസൂരുവിലെ വരുണ ഹോബ്ലി സ്വദേശിയെ 23കാരനെ പ്രതിയാക്കിയ പോക്‌സോ കേസാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഏകാംഗ ബെഞ്ച് തീർപ്പാക്കിയത്. വിവാഹത്തിന് മുമ്പ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹര്‍ജിക്കാരൻ ബലാത്സംഗം ചെയ്‌തതിനാലാണ് കുട്ടി ജനിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
ജനിച്ച കുഞ്ഞിന് ഇതൊന്നും അറിയില്ലെന്നും കേസ് തീർപ്പാക്കി ഹര്‍ജിക്കാരനെ വിട്ടയച്ചില്ലെങ്കിൽ കുട്ടിയുടെയും അമ്മയുടെയും ജീവിതം പ്രതിസന്ധിയിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. 23കാരനെ ജയിലിൽ നിന്ന് മോചിപ്പിക്കാനാവശ്യമായ നടപടികൾ രജിസ്ട്രാർ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, കുട്ടിയേയും അമ്മയേയും വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാൽ പ്രതിക്കെതിരെയുള്ള കേസ് വീണ്ടും തുറക്കുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka hc quashes case against man after marrying pocso case victim
ചെന്നൈ: നടൻ മദൻ ബോബ്(71) അന്തരിച്ചു. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. മകൻ അർച്ചിത്ത് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.…
ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ ഉപയോഗിച്ച് അധികൃതർ. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ നിന്നു രാജരാജേശ്വരി…
തിരുവനന്തപുരം: നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍…
ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. 84 വയസ്സുകാരിയായ അന്നമ്മയെ കൊലപ്പെടുത്തിയതിനാണ്…
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 2 പേരെ ബെംഗളൂരു പോലീസ്…