ബെംഗളൂരു: 2014ലെ ദളിത് ആക്രമണക്കേസിൽ 101 പേർ കുറ്റക്കാരാണെന്ന് വിധിച്ച് കർണാടക ഹൈക്കോടതി. കോപ്പാൾ മരകുമ്പി ഗ്രാമത്തിലെ ഒരു ദശാബ്ദം പഴക്കമുള്ള കേസിനാണ് വിധി പുറപ്പെടുവിച്ചത്. 98 പേർക്ക് ജീവപര്യന്തവും ബാക്കിയുള്ളവർക്ക് അഞ്ച് വർഷം തടവും കോടതി വിധിച്ചു.
2014 ഓഗസ്റ്റ് 29 ന് കോപ്പൽ ജില്ലയിലെ മറുകുമ്പി ഗ്രാമത്തിൽ ഒരു വിഭാഗം ആളുകൾ മൂന്ന് ദളിത് വീടുകൾക്ക് തീവെക്കുകയും ദളിത് സ്ത്രീകളെയും പുരുഷന്മാരെയും വീടുകളിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നിരവധിപേർക്ക് പരുക്കേറ്റിരുന്നു. സംഭവം രാജ്യത്ത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും നിരവധി ദളിത് നേതാക്കൾ കോപ്പാൾ ജില്ലയിൽ നിന്ന് ബെംഗളൂരുവിലേക്ക് പദയാത്ര നടത്തുകയും ചെയ്തിരുന്നു.
പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ദളിത് നേതാവ് വീരേഷ് മറുകുമ്പിയെ അതെ വർഷം അവസാനം കൊപ്പൽ റെയിൽവേ സ്റ്റേഷന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതൊരു സാധാരണ ആക്രമണം അല്ലെന്നും ജാതീയപരമായ ആക്രമണമാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തിൽ പോലീസ് രേഖപ്പെടുത്തിയ 117 പേരുടെ പേരുകളിൽ 101 പേരുടെ ശിക്ഷ കോടതി ശരിവെച്ചു. പതിനൊന്ന് പ്രതികൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു.
TAGS: KARNATAKA | HIGH COURT
SUUMMARY: High court convicts 101 in 2014 dalit atrocity case
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…
ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…