ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ കർണാടക ഹൈക്കോടതിയിൽ നിന്ന് ഗായകൻ സോനു നിഗത്തിനു ഇടക്കാല ആശ്വാസം. തൽക്കാലം അദ്ദേഹത്തിനെതിരെ യാതൊരു പോലീസ് നടപടിയും സ്വീകരിക്കരുതെന്നും, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അവലഹള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 14ന് സോനു നിഗം നൽകിയ ഹർജിയെ തുടർന്നാണ് നടപടി. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ നടന്ന സംഗീത പരിപാടിക്കിടെ നടത്തിയ പരാമർശങ്ങൾ കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മാധ്യമ റിപ്പോർട്ടുകളുടെയും മൂന്നാം കക്ഷി പരാതിയുടെയും അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ജസ്റ്റിസ് ശിവശങ്കർ അമരണ്ണവർ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. കന്നഡ സമൂഹത്തെ അപമാനിക്കാൻ നിഗത്തിന് ഉദ്ദേശ്യമില്ലെന്നും ഇതിനകം തന്നെ പൊതുമാപ്പ് പറഞ്ഞിട്ടുണ്ടെന്നും നിഗമിന്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് സോനു നിഗം നൽകിയ ഹർജി കോടതി തള്ളി. അന്വേഷണവുമായി സോനു നിഗം സഹകരിക്കണമെന്നും മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. സംഗീത പരിപാടിക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട് പാടിയേ തീരൂ എന്ന് ഒരാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം നിർബന്ധങ്ങളാണ് പിന്നീട് പഹൽഗാം പോലുള്ള ഭീകരാക്രമണങ്ങളിലേക്ക് വഴി വെയ്ക്കുന്നത് എന്നായിരുന്നു ഇതിന് സോനു നിഗം നൽകിയ മറുപടി. താൻ പാടിയവയിൽ ഏറ്റവും നല്ല പാട്ടുകൾ കന്നഡയിലേതാണ്.
എന്നാൽ ഇത്തരത്തിൽ ഭീഷണി ഉയരുന്നത് വേദനാജനകമാണെന്ന് സോനു പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന്, കന്നഡ ചലച്ചിത്ര സംവിധായകൻ കെ. രാംനാരായൺ തന്റെ വരാനിരിക്കുന്ന ചിത്രമായ കുലദള്ളി കീല്യവുഡോയ്‌ക്കായി സോനു നിഗം റെക്കോർഡുചെയ്‌ത ഗാനം ഒഴിവാക്കിയിരുന്നു.
TAGS: KARNATAKA | SONU NIGAM
SUMMARY: Sonu Nigam gets relief from Karnataka HC in Bengaluru concert row
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്പോണ്സര് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കിളിമാനൂർ പുളിമാത്തെ വീട്ടില്‍…
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തു മുറിച്ചു കൊലപ്പെടുത്തി. ബിഫാം വിദ്യാർഥിനി ശ്രീരാംപുര സ്വതന്ത്രപാളയ സ്വദേശി…
മാഡ്രിഡ്: വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ 600,000 യൂറോ (ഏകദേശം 6.15 കോടി രൂപ) വിലമതിക്കുന്ന ചിത്രം കാണാതായി. സ്പെയിനിലെ…
ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയെ ഫോണിൽ അധിക്ഷേപിക്കുകയും…
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളിലും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ…
ബെംഗളൂരു: കർണാടകയിലെ ബിലികെരെ തുറമുഖംവഴിനടന്ന ഇരുമ്പയിര് കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കർണാടകയിലെ ബെംഗളൂരു, വിജയ നഗര…