കൊച്ചി: കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റെയെന്ന് കോട്ടയം കോമേഴ്‌സ്യല്‍ കോടതിയുടെ വിധി. പരാതിക്കാരന് മുപ്പത് ലക്ഷം രൂപയും സിനിമയുടെ പകർപ്പ് അവകാശവും നല്‍കണമെന്ന് കോടതി വിധിച്ചു. 12 വർഷം നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണ് വിധി.
കര്‍മ്മ യോദ്ധയുടെ തിരക്കഥ തന്റെ പക്കല്‍ നിന്നും മേജര്‍ രവി വാങ്ങിക്കൊണ്ടു പോയതാണെന്നും അതിന്റെ ക്രെഡിറ്റ് തനിയ്ക്ക് തന്നിട്ടില്ലെന്നുമായിരുന്നു റെജി മാത്യുവിന്റെ പരാതി.വംശം, ആയിരം മേനി തുടങ്ങിയ സിനിമകള്‍ക്ക് തിരിക്കഥയൊരുക്കിയയാളാണ് റെജി മാത്യു. അതേസമയം, തിരക്കഥ അടിച്ചുമാറ്റിയതാണെന്ന റെജി മാത്യുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് സംവിധായകന്‍ പ്രതികരിച്ചത്.
ഇതുമാത്രമല്ല, ഈ തിരക്കഥ മോഷ്ടിച്ചത് റെജിയാണെന്നും മേജര്‍ രവി ആരോപിയ്ക്കുന്നു. റെജി തന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് തിരക്കഥ മോഷണം പോയിരുന്നുവെന്നും പിന്നീട് അതില്‍ ചില തിരുത്തലുകള്‍ വരുത്തി സ്വന്തം തിരക്കഥയെന്ന പോലെ അവതരിപ്പിയ്ക്കുകയാണെന്നും മേജര്‍ ആരോപിച്ചിരുന്നു.
SUMMARY: Court orders Major Ravi to pay Rs 30 lakh compensation to Reji Mathew for stealing Karmayoddha’s script
ബെംഗളൂരു: ഉഡുപ്പി കിന്നിമുൽക്കിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു. വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിൽ വീണ ഒന്നര വയസുകാരി…
മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…
തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…
ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…
ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…