ബെംഗളൂരു: രോഹിണി സിന്ധുരി ഐഎഎസും, രൂപ ഐപിഎസും തമ്മിലുള്ള ഫോൺ സംഭാഷണം സൂക്ഷിക്കാൻ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ ലിമിറ്റഡിനോടും റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനോടും നിർദേശിച്ച് ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതി. ഇരുവരുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുകയായിരുന്നു കോടതി. രണ്ട് നമ്പറുകളുടെയും കോൾ ഡീറ്റെയിൽസ് റെക്കോർഡുകൾ (സിഡിആർ) 2021 ജനുവരി 15 മുതൽ 2023 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ സൂക്ഷിക്കാനാണ് നിർദേശം.
2023ൽ രോഹിണി നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിനെതിരെ ഡി. രൂപ സമർപ്പിച്ച ഹരിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. രൂപ തന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും തന്റെ വ്യക്തിപരവും തൊഴിൽപരവുമായ പെരുമാറ്റത്തെ ചോദ്യം ചെയ്ത് മാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തുകയും ചെയ്തുവെന്ന് സിന്ധുരി ആരോപിച്ചിരുന്നു. ഇതേതുടന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രോഹിണി കേസ് ഫയൽ ചെയ്തത്. വ്യക്തിപരമായ കാര്യങ്ങളെച്ചൊല്ലി രൂപയും സിന്ധുരിയും തമ്മിലുള്ള തർക്കം 2023ലാണ് ആരംഭിച്ചത്. 2023 ഓഗസ്റ്റിൽ രൂപക്കെതിരായ മാനനഷ്ടക്കേസ് റദ്ദാക്കാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചു.
തുടർന്ന് രൂപ സുപ്രീം കോടതിയെ സമീപിച്ചു. 2023 ഒക്ടോബറിൽ കേസ് സുപ്രീം കോടതിയെ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു. 2023 ഡിസംബർ 15ന് സുപ്രീം കോടതി ഇരുവരുടെയും ഹർജികളിലുള്ള നടപടികൾ സ്റ്റേ ചെയ്യുകയും രണ്ട് ഉദ്യോഗസ്ഥർക്കും അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സമയം നൽകുകയും ചെയ്തു.
TAGS: KARNATAKA
SUMMARY: Bengaluru court asks telcos to preserve call records linked to IAS officer Rohini Sindhuri, IPS officer Roopa D dispute
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന്…
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…
ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…
ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ…