ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ മന്ത്രി ബി. നാഗേന്ദ്രക്ക് ജാമ്യം അനുവദിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നാഗേന്ദ്രയാണ് കേസിലെ മുഖ്യ സൂത്രധാരൻ എന്ന് ഇഡി ആരോപിച്ചിരുന്നുവെങ്കിലും ഇത് തെളിയിക്കാനുള്ള മതിയായ രേഖകൾ ലഭ്യമായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോർപറേഷൻ അക്കൗണ്ട് സൂപ്രണ്ട് ചന്ദ്രശേഖരൻ്റെ ആത്മഹത്യയെ തുടർന്നാണ് ക്രമക്കേടുകൾ പുറത്തുവന്നത്. ചന്ദ്രശേഖരൻ തൻ്റെ മരണക്കുറിപ്പിൽ മന്ത്രിയുടെയും മറ്റ് പ്രതികളുടെയും പേരുകൾ പരാമർശിച്ചിരുന്നു. മുൻ മന്ത്രി നാഗേന്ദ്രയെയും ആദിവാസി ക്ഷേമ ബോർഡ് ചെയർമാനും കോൺഗ്രസ് എംഎൽഎയുമായ ബസനഗൗഡ ദദ്ദാലിനെയും, ബോർഡ് അംഗങ്ങളെയും കേസുമായി ബന്ധപ്പെട്ട് എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത ഇഡി നാഗേന്ദ്രയുടെ നിർദേശപ്രകാരമാണ് പണത്തിൻ്റെ മുഴുവൻ ഇടപാടുകളും നടന്നതെന്ന് വെളിപ്പെടുത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 21 കോടി രൂപ ദുർവിനിയോഗം ചെയ്തുവെന്ന വസ്തുതയും ഇഡി സമർപ്പിച്ച കുറ്റപത്രം വെളിപ്പെടുത്തിയിരുന്നു. ബെംഗളൂരു, ബെള്ളാരി എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തിനു പുറത്തുള്ള വിവിധ സ്ഥലങ്ങളിലേക്കാണ് പണം എത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
TAGS: BENGALURU | B NAGENDRA
SUMMARY: Valmiki Corp scam case, Former minister Nagendra released on bail
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…