ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി വിധി.
പ്രജ്വലിനെതിരെ ഇക്കഴിഞ്ഞ ജൂൺ12ന് ബെംഗളൂരുവിലെ സിഐഡിയുടെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, സ്വകാര്യതയ്ക്ക് ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേസിൽ സിറ്റി പോലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രജ്വൽ നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. ഹൊലേനരസിപുര ടൗൺ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് മെയ് 31നാണ് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പ്രജ്വൽ അറസ്റ്റിലാകുന്നത്. ഇതിന് ശേഷം മൂന്ന് കേസുകൾ കൂടി പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്യുകയായിരുന്നു.
TAGS: BENGALURU | PRAJWAL REVANNA
SUMMARY: Karnataka HC denies anticipatory bail to Prajwal Revanna in sexual harassment case
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…