ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ എഫ്‌ഐആര്‍ ചോദ്യം ചെയ്ത് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സിബിഐ എഫ്‌ഐആറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന്, ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും എസ് സി ശര്‍മയും പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്, ഡി.കെ. ശിവകുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. അനധികൃത സ്വത്തു കേസിലെ അന്വേഷണം മൂന്നു മാസത്തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി സിബിഐയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. 2013ഉം 2018ഉം ഇടയിലുള്ള കാലയളവില്‍ ശിവകുമാര്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് സിബിഐ എഫ്‌ഐആറില്‍ പറയുന്നത്. ഈ കാലയളവില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ശിവകുമാര്‍.
TAGS: KARNATAKA | DK SHIVAKUMAR
SUMMARY: Setback for DK Shivakumar in Supreme Court over CBI case against him
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ശനിയാഴ്ച രാവിലെ ആറ്റിങ്ങല്‍ വലിയകുന്ന് ഭാഗത്ത് നിന്ന് മാമത്തേക്ക് പോവുകയായിരുന്ന…
പൂനെ: ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 37 കാരനായ മിലിന്ദ് കുല്‍ക്കർണിയാണ് മരിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മില്‍ വ്യായാമത്തിന്…
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മലയാളികളായ സിസ്റ്റർ പ്രീതി മേരി,…
കൊച്ചി: സ്വന്തം അമ്മയെ പരിപാലിക്കാത്ത മകന്‍ മനുഷ്യനല്ലെന്ന് കേരളാ ഹൈക്കോടതി. കൊല്ലം സ്വദേശിയായ മകന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി…
തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടു ദിവസം കുറവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് 74320 രൂപയായി. ഇന്നലെ പവന് 73200…
മലപ്പുറം: മലപ്പുറത്ത് ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ മുഖത്തടിച്ച് പോലീസുകാരൻ. മഞ്ചേരിയിലാണ് സംഭവം. പിഴ ഈടാക്കുന്നതിനെച്ചൊല്ലിയാണ് പോലീസുകാരൻ…