ബെംഗളൂരു: മത്സരത്തിൽ പങ്കെടുക്കാൻ പ്രായത്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍ താരം ലക്ഷ്യ സെന്നും പരിശീലകന്‍ യു. വിമല്‍ കുമാറും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസില്‍ തങ്ങൾക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതിയിലാണ് ഇവർ ഹർജി സമർപ്പിച്ചത്.
ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റുകളിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിനും സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനുമായി ലക്ഷ്യ സെൻ 2.5 വയസ് കുറച്ചുവെന്നാണ് കേസ്. കർണാടക ബാഡ്‌മിന്‍റണ്‍ അസോസിയേഷന് തെറ്റായ വിവരങ്ങൾ നൽകി വ്യാജ പ്രായ സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്നും ഇവർക്കെതിരെ ആരോപണമുണ്ട്.
പരാതിക്കാരനായ എം. ജി. നാഗരാജ്, വിവരാവകാശ നിയമപ്രകാരം (ആർ.ടി.ഐ) സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഔദ്യോഗിക രേഖകൾ നേടുകയും പരാതി നൽകുകയുമായിരുന്നു. പരാതിക്കാരൻ മതിയായ രേഖാമൂലമുള്ള തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും, ഈ ഘട്ടത്തിൽ കേസ് തള്ളിക്കളയുന്നത് അനുചിതമാണെന്നും കോടതി നിരീക്ഷിച്ചു.
TAGS: KARNATAKA
SUMMARY: Karnataka Court rejects plea to quash FIR against badminton player Lakshya Sen in age forgery case
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…