Categories: KARNATAKATOP NEWS

മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരായ ഇഡിയുടെ ഹർജിയിൽ ഉത്തരവ് മാറ്റിവെച്ചു

ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ ലോകായുക്ത റിപ്പോർട്ടിനെതിരായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച ഹർജിയിൽ ഉത്തരവ് മാറ്റിവെച്ചു. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് ഹർജി പരിഗണിച്ചിരുന്നത്. കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ക്ലീൻ ചിട്ട് നൽകിയ ലോകായുക്ത റിപ്പോർട്ടിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹർജി നൽകിയത്.

ഇഡി സമർപ്പിച്ച ഹർജി നിയമപ്രകാരം അനുവദനീയമല്ലെന്ന് ലോകായുക്തയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇഡിയുടെ ഹർജിയിൽ അന്വേഷണം സംബന്ധിച്ച് വ്യക്തതയില്ല. ഇഡി ലോകായുക്ത പോലീസിന് ഒരു കത്തും 27 രേഖകളും നൽകിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ്, ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചത്.

എന്നാൽ ലോകായുക്ത സമർപ്പിച്ച റിപ്പോർട്ട്‌ തള്ളണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയും കുടുംബവും നടത്തിയ അഴിമതിയിൽ തെളിവുകൾ സഹിതം കണ്ടെത്തിയിരുന്നെന്ന് എട്ട് പേജുള്ള ​ഹർജിയിൽ ഇഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ നി​ഗമനങ്ങൾ തെറ്റാണെന്നും തങ്ങളുടെ അന്വേഷണത്തിൽ അഴിമതി നടന്നതായി വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഡ അഴിമതി കേസിൽ ലോകായുക്ത അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ആവശ്യമായ തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. സിദ്ധരാമയ്യയെയും ഭാര്യ പാർവതിയെയും കുറ്റവിമുക്തരാക്കുന്നത് ആയിരുന്നു ലോകായുക്തയുടെ റിപ്പോർട്ട്. ഇതിനെതിരെയാണ് ഇഡി രം​ഗത്തുവന്നത്.

TAGS: MUDA SCAM
SUMMARY: Court reserves verdict in ED’s petition challenging Lokayukta ‘B’ report

 

Savre Digital

Recent Posts

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

39 minutes ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

2 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

2 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

3 hours ago

അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക്  മാറ്റി

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…

3 hours ago

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

4 hours ago