ബെംഗളൂരു: ബെംഗളൂരുവിലെ ചർച്ച് സ്ട്രീറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേർക്കുള്ള ശിക്ഷാവിധി കോടതി ഇന്ന് പുറപ്പെടുവിക്കും. 2014 ഡിസംബർ 28നാണ് നഗരത്തിൽ സ്ഫോടനമുണ്ടയത്. സംഭവത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. ഇതേതുടർന്ന് അന്വേഷണം ഏറ്റെടുത്ത എൻഐഎ മൂന്ന് പേർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഭട്കൽ സ്വദേശിയായ ഹോമിയോ ഡോക്ടർ സയിദ് ഇസ്മായിൽ അഷ്ഫാഖ് (43), സഹായികളായ സദ്ദാം ഹുസൈൻ (45), അബ്ദുൽ സുബൂർ (33) എന്നിവർക്കുള്ള ശിക്ഷ എൻഐഎ പ്രത്യേക കോടതി ബുധനാഴ്ച പ്രഖ്യാപിക്കും. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള സ്ലീപ്പർ സെല്ലുകളായി പ്രവർത്തിച്ചുവരികയായിരുന്നു ഇവർ.
തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദീന്റെ ഭാഗമാണ് പിടിയിലായവർ. സ്ഫോടനം നടത്താൻ ജലറ്റിൻ സ്റ്റിക് നൽകിയത് ഇവരാണന്ന് എൻഐഎ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ ചെന്നൈ സ്വദേശിയായ ഭവാനി(37) ആണ് മരിച്ചത്. കുടുംബസമേതം ക്രിസ്തുമസ് അവധിക്കാലം ചെലവിടാനാണ് ഇവർ ചർച്ച് സ്ട്രീറ്റിലേക്ക് എത്തിയിരുന്നത്.
TAGS: BENGALURU | COURT
SUMMARY: Court to announce verdict on Church street blast today
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…