Categories: KARNATAKATOP NEWS

സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജി 19ന് പരിഗണിക്കും

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ മാർച്ച് 19ന് പരിഗണിക്കും. സെഷൻസ് 64-ാം കോടതിയാണ് ഹർജിയിൽ വാദം കേൾക്കുക. വാദം കേൾക്കുന്നതിന് മുമ്പ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), രന്യയുടെ ഹർജിക്കെതിരെ എതിർപ്പുകൾ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. എതിർപ്പുകൾ സമർപ്പിച്ചതിന് ശേഷം തുടർ നടപടികളിലേക്ക് കോടതി കടക്കും.

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി കഴിഞ്ഞ ആഴ്ച റാവുവിന്റെ മുൻ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇതേതുടർന്നാണ് രന്യ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് റാവുവിന്റെ ഭർത്താവ് ജതിൻ വിജയകുമാർ ഹുക്കേരിയെ ഡിആർഐ അറസ്റ്റ് ചെയ്യരുതെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, കേസിലെ രണ്ടാം പ്രതിയായ ഹോട്ടൽ വ്യവസായി തരുൺ രാജുവിനെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സ്വർണക്കടത്ത് പ്രവർത്തനം സുഗമമാക്കുന്നതിൽ രാജു നിർണായക പങ്ക് വഹിച്ചതായി ഡിആർഐ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

രന്യ നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ്. മാർച്ച് 3ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണവുമായാണ് രന്യ പിടിയിലാകുന്നത്. അറസ്റ്റിനുശേഷം, ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും 2.67 കോടി രൂപയുടെ പണവും കണ്ടെടുത്തു. വലിയൊരു കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമായിരുന്നു നടിയെന്ന് അടുത്തിടെ ഡിആർഐ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.

TAGS: GOLD SMUGGLING
SUMMARY: Actress Ranya Raos bail plea to be heard on 19

Savre Digital

Recent Posts

ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു, മൂന്ന് ജവാന്മാർക്ക് പരുക്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. അതിര്‍ത്തി മേഖലയില്‍ നിന്നും പാക്കിസ്ഥാന്‍…

40 minutes ago

ബാബുസപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: ബെംഗളൂരു ബാബുസപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷന്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. സമന്വയ അവതരിപ്പിച്ച തിരുവാതിര കളി,…

1 hour ago

അമീബിക്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം

കോഴിക്കോട്: അമീബിക്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭന (56)യാണ് മരിച്ചത്. കോഴിക്കോട്…

2 hours ago

താമരശ്ശേരി ചുരത്തിൽ കാർ തലകീഴായി മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ചുരം ഒൻപതാം വളവിനു താഴെ ചുരം കയറുകയായിരുന്ന കാറാണ്…

3 hours ago

മരിക്കാൻ പോകുന്നുവെന്ന് അമ്മയ്ക്ക് സന്ദേശം; നവവധു ആത്മഹത്യ ചെയ്ത നിലയിൽ

കാസറഗോഡ്: മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് ഫോണിൽ സന്ദേശം അയച്ച യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ. കാസറഗോഡ് അരമങ്ങാനം…

3 hours ago

കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽപോയി…

4 hours ago