ASSOCIATION NEWS

സാമൂഹ്യമായ നീതിനിഷേധത്തെ ഒന്നിച്ചെതിർക്കണം; വി എസ് ബിന്ദു ടീച്ചർ

ബെംഗളൂരു: എവിടെയുമുള്ള സാമൂഹ്യ നീതി നിഷേധത്തെ മനുഷ്യർക്കൊന്നിച്ചെതിർക്കാൻ കഴിയണമെന്ന് കവിയും സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ വിഎസ് ബിന്ദു ടീച്ചർ പറഞ്ഞു. സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ബെംഗളൂരുവില്‍ ഏർപ്പെടുത്തിയ ‘അവളോടൊപ്പം അതിജീവിതകളോടൊപ്പം’ എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിന്ദു ടീച്ചർ.

അതിജീവിതർക്കൊപ്പം എന്നാകുമ്പോൾ എല്ലാവർക്കും ഒപ്പം ജീവിക്കാനുള്ള പരിശീലനമാണ് നാം ലക്ഷ്യമാക്കുന്നത്. തലമുറകൾ കൈമാറുന്ന കഥപറച്ചിലുകൾ ഉൾപ്പെടെ കാലാനുസൃതമായ പരിശീലനം വരുത്തി മൂല്യബോധങ്ങളെ സർഗാത്മകമായി അവതരിപ്പിക്കണമെന്നും തൊഴിലിടങ്ങളിലും വീടുകളിലും, പൊതുസ്ഥലങ്ങളിലും, അധികാരവും ശക്തിയും നിയമവും വിലയ്ക്കെടുക്കാത്ത ജനാധിപത്യബോധം
പുലരാൻ നമ്മൾ നിരന്തരം ശബ്ദമുയർത്തുക തന്നെ ചെയ്യണമെന്നും അവര്‍ പറഞ്ഞു.

പുരോഗമനകലാസാഹിത്യസംഘം ബെംഗളൂരു യൂണിറ്റ് പ്രസിഡന്റ് സുരേഷ് കോടൂർ സംവാദം ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യവേദി സെക്രട്ടറി പൊന്നമ്മ ദാസ് അധ്യക്ഷത വഹിച്ചു.

ഡെന്നിസ്‌പോൾ, ബി.എസ്. ഉണ്ണികൃഷ്ണൻ, ആർട്ടിസ്റ്റ് ശ്രീനി, കാദർ മൊയ്തീൻ, ശാസ്ത്രസാഹിത്യവേദി പ്രസിഡന്റ് കെ.ബി. ഹുസൈൻ, സി.പി.എ.സി. പ്രസിഡന്റ് സി. കുഞ്ഞപ്പൻ, വൈസ് പ്രസിഡന്റ് ഷീജാ റെനീഷ് എന്നിവർ സംസാരിച്ചു. തങ്കമ്മ സുകുമാരൻ, സൗദാ റഹ്‌മാൻ, രതി സുരേഷ്, രമ പ്രസന്ന, പി. ഗീത, സുഷമ ശങ്കർ, അർച്ചനാ സുനിൽ, കെ.എസ്. സീന, സ്മിതാ വത്സല, എൻ.കെ. ശാന്ത, ജഗതാ കല്യാണി എന്നിവർ കവിതകൾ ആലപിച്ചു.
SUMMARY: CPAC Shasthrasahithya Vedhi seminar

NEWS DESK

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കി…

44 minutes ago

സംസ്ഥാന ബജറ്റ്; അതിവേഗ റെയില്‍പാത പ്രാരംഭ ഘട്ടത്തിന് 100 കോടി

തിരുവനന്തപുരം: വിവാദമായ കെ. റെയില്‍ പദ്ധതിക്ക് പകരമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് 100 കോടി…

2 hours ago

റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണം; ഒറ്റയടിക്ക് കൂടിയത് 8640 രൂപ

തിരുവനന്തപുരം: സകലകാല റെക്കോർഡുകളും ഭേദിച്ച സ്വർണം മുന്നോട്ട്. ഇന്ന് സ്വർണവില ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ചരിത്രത്തില്‍…

2 hours ago

ആശമാരുടെ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ധനവ്, അങ്കണവാടി ജീവനക്കാരുടെ വേതനവും ഉയര്‍ത്തി; ബജറ്റില്‍ വൻ പ്രഖ്യാപനങ്ങള്‍ നടത്തി മന്ത്രി

തിരുവനന്തപുരം: ആശാ വർക്കർമാർക്ക് സംസ്ഥാന ബജറ്റില്‍ ആശ്വാസ പ്രഖ്യാപനം. ആശമാരുടെ വേതനം 1000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍…

4 hours ago

പാലക്കാട് കായിക അധ്യാപകന്റെ ലൈംഗികാതിക്രമം: ഒരു വിദ്യാര്‍ഥി കൂടി മൊഴി നല്‍കി

പാലക്കാട്: പാലക്കാട് സ്‌കൂളിലെ കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഒരു വിദ്യാര്‍ഥി കൂടി മൊഴി നല്‍കി. കായിക അധ്യാപകനായ…

4 hours ago

എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പാലക്കാട് ട്വന്റി -20യില്‍ കൂട്ടരാജി

പാലക്കാട്: എന്‍ഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ച് പാലക്കാട് ട്വന്റി -20യില്‍ നിന്ന് കൂട്ടരാജി. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി -20യില്‍…

4 hours ago