LATEST NEWS

സിപിഐ 25-ാം പാർട്ടി കോൺഗ്രസ്സിന് ഇന്ന് ചണ്ഡീഗഢിൽ തുടക്കം

മൊഹാലി: സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ്സ് ചണ്ഡീഗഢിൽ ഇന്ന് ആരംഭിക്കും. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന റാലിയോടും പൊതുസമ്മേളനത്തോടും കൂടിയാണ് പരിപാടിക്ക് തുടക്കമാവുക. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 800ലധികം പ്രതിനിധികളും വിവിധ രാജ്യങ്ങളിൽനിന്നുള്ള സൗഹാർദ പ്രതിനിധികളും ചണ്ഡീഗഢിലെ കിസാൻ ഭവനിൽ എത്തിച്ചേർന്നിട്ടുണ്ട്. രാവിലെ 11 മണിക്ക് മൊഹാലിയിൽ നടക്കുന്ന റാലിയോടെ പരിപാടി ആരംഭിക്കും.

പൊതുസമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോർട്ട്, രാഷ്ട്രീയ അവലോകന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും. അതിനുശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടക്കും. സമ്മേളനത്തില്‍ അമർജിത് കൗർ, ബന്ത് സിങ് ബ്രാർ, സംഘാടകസമിതി ചെയർമാനും പഞ്ചാബി ട്രിബ്യൂണിന്റെ മുൻ എഡിറ്ററുമായ സ്വരാജ്ബീർ സിങ് ഉൾപ്പെടെ നേതാക്കൾ പ്രസംഗിക്കും. സുധാകർ റെഡ്ഡി നഗറി (കിസാൻ ഭവൻ) തിങ്കളാഴ്ച രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളന ഉദ്ഘാടന ചടങ്ങിൽ സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ(എംഎൽ – ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് നേതാക്കൾ അഭിവാദ്യം ചെയ്യും.

25ന് പുതിയ ദേശീയ കൗൺസിലിനെയും കൗൺസിൽ യോഗം ചേർന്ന് ജനറൽ സെക്രട്ടറിയെയും സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് എന്നിവയെ തെരഞ്ഞെടുത്ത ശേഷം പാർട്ടി കോൺഗ്രസ് സമാപിക്കും.
SUMMARY: CPI 25th Party Congress begins today in Chandigarh

NEWS DESK

Recent Posts

മുൻ ജമ്മു താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റാകും

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റാകും. അമിത് ഷായുടെ വസതിയില്‍ ചേർന്ന…

44 minutes ago

മണിപ്പുരിൽ സൈനികരെ ആക്രമിച്ച സംഭവം: രണ്ട് പേർ പിടിയിൽ

ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ നടന്ന ആക്രമണത്തിൽ രണ്ടു പേർ പിടിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ്…

1 hour ago

സ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത് പുരുഷന്റെ അസ്ഥികൂടമെന്ന് റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കോട്ടയം: കോട്ടയം ആർപ്പൂക്കരയില്‍ വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി സ്കൂളിന്‍റെ ഗ്രൗണ്ടിന്‍റെ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങള്‍ പുറത്ത്. അസ്ഥികൂടങ്ങള്‍…

1 hour ago

കാട്ടാനയുടെ ചവിട്ടേറ്റ് സ്‌കൂട്ടർ യാത്രക്കാരന് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരുക്ക്. തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രൻ (48)-നാണ് പരുക്കേറ്റത്.…

2 hours ago

വീട്ടുജോലിക്കാര്‍ക്ക് നിശ്ചിത ശമ്പളവും പരിഷ്‌കരണവും; ക്ഷേമബോർഡ് രൂപവത്കരിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്  സാമൂഹികസുരക്ഷാ പദ്ധതി ഏർപ്പെടുത്താനായി നിയമംകൊണ്ടുവരാനൊരുങ്ങി കർണാടക സർക്കാർ. ഇതിനുള്ള കരടുബില്ലിന് രൂപംനൽകി. ഡൊമസ്റ്റിക് വർക്കേഴ്‌സ്…

3 hours ago

എച്ച്1ബി വിസ പരിഷ്കാരം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; യുഎസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇന്ത്യന്‍…

3 hours ago