തിരുവനന്തപുരം: സിപിഐ ദേശീയ കൗണ്സിലിന്റെ ഭാഗമായ പൊതുസമ്മേളനത്തില് ക്ഷണിക്കാത്തതില് മുന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ. കാനത്തിന്റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതില് വീഴ്ചയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. കാനത്തിന്റെ മകനെ ഫോണില് വിളിച്ച് ഖേദം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കാനത്തിന്റെ മകൻ സന്ദീപ് രാജേന്ദ്രൻ ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു. എന്നാൽ തങ്ങളുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്ന് കാനത്തിന്റെ മകൻ സന്ദീപ് പറഞ്ഞു. അസൗകര്യം ഉള്ളതുകൊണ്ട് ആണ് വരാഞ്ഞതെന്ന പ്രസ്താവന തെറ്റാണ്. പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയുമെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
<BR>
TAGS : BINOY VISWAM | CPI
SUMMARY : CPI apologizes to Kanam’s family for not inviting him to the event to pay tribute
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില് മനുഷ്യര് കൊല്ലപ്പെടുന്ന സംഭവങ്ങള് വര്ധിച്ചുവരുന്ന പശ്ചാത്തലത്തില് ബന്ദിപ്പൂര്, നാഗര്ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്ത്തനങ്ങള്…
ന്യൂഡല്ഹി: ഡല്ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്ത്ത് സോണ് 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില് പദ്ധതിയുടെ ആദ്യ ഘട്ട അലൈന്മെൻ്റിന് അംഗീകാരം. ടെക്നോപാര്ക്കിന്റെ മൂന്ന് ഫേസുകള്, വിമാനത്താവളം, തമ്പാനൂര് ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന് ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്ക്കാര്…