മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വരാജ് തോറ്റാൽ ലീഗിൽ ചേരുമെന്ന് ബെറ്റ് വെച്ച സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. മലപ്പുറം തുവൂർ ടൗൺ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് പാർട്ടി വിട്ടത്. മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി സ്വരാജ് ജയിക്കുമെന്നായിരുന്നു ബെറ്റ്. ഇന്ന് രാവിലെ ഗഫൂർ പാർട്ടി അംഗത്വം രാജിവെക്കുകയായിരുന്നു.
ഈ മാസം 14ന് ചായക്കടയില്‍ നടന്ന ചര്‍ച്ച രാഷ്‌ട്രീയ തര്‍ക്കത്തിലേക്കു നീങ്ങിയപ്പോഴാണ് പന്തയം വച്ചത്. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ഷെരീഫ് പറഞ്ഞത്. ഇടത് സ്ഥാനാനാര്‍ത്ഥി എം സ്വരാജ് പരാജയപ്പെട്ടാല്‍ മുസ്ലീം ലീഗില്‍ ചേരുമെന്ന് ഗഫൂറും പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വാക്ക് പാലിക്കാൻ തയാറാണെന്ന് അറിയിച്ചു സിപിഐ നേതാവ് രംഗത്തെത്തിയത്. മുസ്ലിം ലീഗിന്റെ ഭാഗമായി താൻ പ്രവർത്തിക്കുമെന്ന് ഗഫൂർ അറിയിക്കുകയായിരുന്നു. അദേഹം ഔദ്യോഗികമായി മുസ്ലീം ലീഗ് അംഗത്വവും സ്വീകരിച്ചു.
SUMMARY: CPI leader leaves party, keeping his promise, says he will join league if Swaraj loses in Nilambur
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…