ബെംഗളൂരു: സിപിഐഎം ഐടി ഫ്രണ്ട് ലോക്കൽ സമ്മേളനം ബെംഗളൂരുവില്‍ സമാപിച്ചു. മടിവാളയിലെ സ്റ്റാലിൻ സെന്ററിൽ 16, 17 തീയതികളിൽ നടന്ന സമ്മേളനം സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജെനറൽ സെക്രട്ടറിയുമായ മീനാക്ഷി സുന്ദരം ഉദ്‌ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറിയായി സൂരജ് നിടിയങ്ങയെ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. 15 അംഗ ലോക്കൽ കമ്മിറ്റിയെയും 7 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളന നഗരിയിൽ സിപിഐഎം മുൻ കർണാടക സംസ്ഥാന സെക്രട്ടിയും മുതിർന്ന സിപിഐഎം നേതാവുമായ വി ജെ കെ പതാക ഉയർത്തി. റെഡ് വോളന്റീർ പരേഡോടുകൂടിയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.
സമ്മേളന കാലയളവിൽ അഭൂതപൂർവമായ വളർച്ചയാണ് ഐടി ഫ്രണ്ട് മേഖലയിൽ പാർട്ടിക്കുണ്ടായത്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് സമയത്ത് ഉണ്ടായിരുന്ന 9 ബ്രാഞ്ചിൽ നിന്ന് 32 ബ്രാഞ്ചുകളായി വളരാൻ ഐ ടി ഫ്രണ്ടിനായി. നിലവിൽ 405 പാർട്ടി അംഗങ്ങളാണ 32 ബ്രാഞ്ചുകളിലായയുള്ളത്.
കർണാടക സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടത്തിൽ അണിചേരാൻ തൊഴിലാളികളോട് സമ്മേളനം ആഹ്വാനം ചെയ്തു. ഐ ടി തൊഴിലാളികളുടെ തൊഴിൽ സമയം 14 മണിക്കൂറായി വർധിപ്പിക്കാനുള്ള് കർണാടക കോൺഗ്രസ് സർക്കാരിന്റെ നീക്കത്തെ ഐ ടി തൊഴിലാളികളെ അണി നിരത്തി ചെറുത്തു തോൽപിക്കാൻ സാധിച്ചത് വലിയ വിജയമാന്നെന്ന സമ്മേളനം വിലയിരുത്തി.
<br>
TAGS : CPIM IT FRONT
SUMMARY : CPIM IT Front Local Conference concluded in Bengaluru
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…