തിരുവനന്തപുരം: സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആദ്യം തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ചുനടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തിലും ഏരിയ സമ്മേളനം നവംബറിലും നടക്കും. ജില്ലാസമ്മേളനം ഡിസംബര്‍, ജനുവരി മാസത്തിലും നടക്കും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപ നല്‍കിയതായും എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി ഫണ്ട് പിരിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം കൈമാറാനാണ് ആഹ്വാനം ചെയ്യുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. ദേശീയ തലത്തിൽ ഇടപെടൽ നടത്തി ഇതര സംസ്ഥാനങ്ങളിൽ നിന്നും ധനസമാഹരണത്തിനും ശ്രമിക്കുന്നുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പല സംസ്ഥാനങ്ങളിലെ നേതാക്കളും ഇതിനകം തന്നെ സഹായ സന്നദ്ധത അറിയിച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
<BR>
TAGS : 24TH PARTY CONGRESS CPIM
SUMMARY : CPIM Party Congress in Madurai; State conference in Kollam in February
കാസറഗോഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (SPG) ഷിൻസ് മോൻ തലച്ചിറ (45) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കാസറഗോഡ്…
ബെംഗളൂരു: വ്യാജ ആധാർ കാർഡുകൾ, മാർക്ക് ഷീറ്റുകൾ, സർക്കാർ തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയ നിർമ്മിച്ച് വില്‍പ്പന നടത്തിയ കേസിൽ രണ്ട്…
ബെംഗളൂരു: വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മംഗളൂരു - ബെംഗളൂരു റെയില്‍പാതയില്‍ ഷിരിബാഗിലു വരെയുള്ള ഭാഗം പൂര്‍ത്തിയായി. മംഗളൂരുവിനും സുബ്രഹ്‌മണ്യ റോഡിനും…
കൊച്ചി: ആദ്യ സിനിമ നിര്‍മാണ സംരഭത്തെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടൻ ബേസിൽ ജോസഫും ഡോ. അനന്തുവും. സൈലം ഫൗണ്ടറായ ഡോ.അനന്തുവും…
കോഴിക്കോട് : സിറാജ് ദിനപത്രം സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ…
ബെംഗളൂരു: കർണാടകയിലെ ബീദറില്‍ ആറ് വയസ്സുകാരിയെ ടെറസിൽ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഓഗസ്റ്റ് 27ന് നടന്ന സംഭവം…