LATEST NEWS

റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎമ്മിൻ്റെ ‘പെൺ പ്രതിരോധം’; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ.ജെ. ഷൈൻ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ആദ്യം പരസ്യമായി ആരോപണമുന്നയിച്ച നടി റിനി ആൻ ജോര്‍ജിനെ പങ്കെടുപ്പിച്ച് സൈബർ ആക്രമണത്തിനെതിരെയുള്ള സിപിഐഎമ്മിൻ്റെ പ്രതിഷേധ പരിപാടി. പെൺ പ്രതിരോധം എന്ന പരിപാടിയില്‍ ആണ് റിനി പങ്കെടുത്തത്. കൊച്ചിയിൽ നടന്ന പരിപാടിയിൽ മുൻമന്ത്രി കെ കെ ശൈലയ്‌ക്കൊപ്പം നടി വേദി പങ്കിട്ടു. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

വടകര മണ്ഡലം സ്ഥാനാർഥിയായിരിക്കെ വലിയ തോതിൽ സൈബർ ആക്രമണത്തിന് ഇരയായ കെ.കെ. ശൈലജ ടീച്ചറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. റിനി ആൻ ജോർജും പരിപാടിയിൽ സംസാരിച്ചു.

“ഇപ്പോഴും ഞാന്‍ ഇവിടെ ഭയത്തോട് കൂടിയാണ് നില്‍ക്കുന്നത്. ഇത് വച്ച് അവര്‍ ഇനി എന്തെല്ലാം കഥകള്‍ പ്രചരിപ്പിക്കുമെന്ന ഭയമുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി ഒരക്ഷരം എങ്കിലും സംസാരിക്കേണ്ടതിന്റെ ദൗത്യം എനിക്കുകൂടി ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്,” റിനി പറഞ്ഞു. മറ്റൊരു പാര്‍ട്ടിയുമായി നടത്തുന്ന ഗൂഢാലോചനയാണ് എന്ന തരത്തിലേക്ക് വരും എന്നുള്ള കാര്യമുണ്ട്. എനിക്ക് സംസാരിക്കാനുള്ള വേദികളുണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കണം എന്നുള്ളതാണ്. അതില്‍ പാര്‍ട്ടി എന്നുള്ളതില്ല. പ്രത്യേകിച്ച് ഒരു രാഷ്ട്രീയം എന്ന് ചിന്തിച്ചിട്ടല്ല ഈ വേദിയില്‍ വന്നത് – റിനി പറഞ്ഞു

പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് സിപിഐഎം നേതാവ് കെ ജെ ഷൈന്‍ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു. അടുത്തിടെ കെ.ജെ. ഷൈനിന് നേരെ വലിയ തോതിൽ സൈബര്‍ ആക്രമണത്തിനും അപകീർത്തി പ്രചരണവും നടന്നിരുന്നു.  അടുത്തിടെ കെ.ജെ. ഷൈനിന് നേരെ വലിയ തോതിൽ സൈബര്‍ ആക്രമണത്തിനും അപകീർത്തി പ്രചരണവും നടന്നിരുന്നു. റിനിയെ പോലുള്ള സ്ത്രീകള്‍ ഈ പ്രസ്ഥാനത്തോടൊപ്പം ചേരണമെന്ന് താന്‍ ആഗ്രഹിക്കുന്നെന്നായിരുന്നു ഷൈനിൻ്റെ പ്രസ്താവന.

NEWS DESK

Recent Posts

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…

1 hour ago

ലൈംഗീക പീഡനക്കേസ്; ചൈതാന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകള്‍ പിടിയില്‍

ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത്…

1 hour ago

അതിരപ്പിള്ളിയില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം

തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.…

2 hours ago

അയർലൻഡിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയിയെ (34) വീട്ടില്‍ മരിച്ച നിലയില്‍…

3 hours ago

മാഞ്ചസ്റ്റര്‍ ജൂതദേവാലയത്തില്‍ നടന്നത് ഭീകരാക്രമണം; കൊല്ലപ്പെട്ടത് രണ്ട് പേര്‍, സംഭവം ജൂതരുടെ പുണ്യദിനത്തില്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല്…

3 hours ago

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം

ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…

4 hours ago