മധുര (തമിഴ്നാട്) : സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ഇന്ന് തുടക്കമാകും. 1972ൽ ഒമ്പതാം പാർട്ടി കോൺഗ്രസ് നടന്ന മധുര നീണ്ട 53 വർഷത്തിനു ശേഷമാണ് രാജ്യത്തെ പ്രധാന തൊഴിലാളി വർഗ പാർട്ടിയുടെ അഖിലേന്ത്യ സമ്മേളനത്തിന് വീണ്ടും വേദിയാകുന്നത്.
മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തും. തുടര്‍ന്ന് പത്തരക്ക് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഹാളില്‍ പോളിറ്റ് ബ്യൂറോ കോഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക് സര്‍ക്കാര്‍ അധ്യക്ഷത വഹിക്കും. സിപിഐ, സിപിഎംഎംഎല്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
സീതാറം യെച്ചൂരി നഗറില്‍, കേരളത്തില്‍ നിന്നുള്ള 175 പേരടക്കം 819 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഒപ്പം അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പാര്‍ട്ടിയുടെ രാഷ്ട്രീയ നയ നിലപാടുകള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്യും. പതിവു സംഘടനാരീതിക്കുപരിയായി സാംസ്‌കാരിക-സിനിമ മേഖലയിലെയടക്കം പ്രമുഖര്‍ പങ്കെടുക്കുന്ന വലിയ സെഷനുകള്‍ സമ്മേളനത്തിന്റെ ഭാഗമായിത്തന്നെ ഇത്തവണ നടക്കും.
സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ അടക്കമുള്ളവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. മൂന്നിന് വൈകീട്ട് അഞ്ചിന് ‘ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്’ സെമിനാറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംസാരിക്കും. ആറിന് പുതിയ കേന്ദ്ര കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുത്ത് റെഡ് വളന്റിയര്‍മാര്‍ പരേഡിന്റെ അകമ്പടിയുള്ള പൊതുസമ്മേളനത്തോടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും.
<BR>
TAGS : 24TH PARTY CONGRESS CPIM
SUMMARY : CPM 24th Party Congress begins today in Madurai
പാലക്കാട്: പട്ടാമ്പിയില്‍ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിനിൻ്റെ അടിയില്‍പ്പെട്ട് മരിച്ചു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി…
പത്തനംതിട്ട: ശബരിമല സ്വർണ മോഷണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എൻ വാസുവാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ശബരിമല…
പാകിസ്ഥാൻ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ സ്ഫോടനം. 12 പേർ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു.…
ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യ മഹോത്സവം നാളെയാണ്. ആയില്യപൂജയും എഴുന്നള്ളത്തും നാളെ നടക്കും. ഇതിന്റെ ഭാഗമായി…
ഡൽഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. സ്ഫോടനത്തില്‍ ഉമർ മുഹമ്മദ് കൊല്ലപ്പെട്ടിരിന്നോ…
കോഴിക്കോട്: ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ്…