തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഎം സുപ്രീംകോടതിയിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമെന്നും ഭരണഘടനാ വിരുദ്ധമെന്നും സിപിഐഎം ഹർജിയിൽ ആരോപിച്ചു. ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയ്‌ക്ക് പുറത്താക്കുന്നതാണ് എസ്ഐആറെന്നും പ്രവാസികൾ ഉൾപ്പടെയുള്ള വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും സിപിഎം ഹർജിയിൽ ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പമുള്ള എസ്ഐആർ നടപടി ബിഎൽഒമാരെ സമ്മർദത്തിലാക്കുന്നതാണെന്നും സിപിഎം പറയുന്നു.
അതേസമയം എസ്ഐആർ നടപടികൾ നിർത്തിവെയ്ക്കണമെന്നുള്ള ഹർജി പരിഗണിക്കണമെന്ന് സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാക്കും വരെ എസ്‌ഐആർ നടപടികൾ നിർത്തിവെക്കമമെന്നാണ് കേരളം ഹർജിയിൽ ആവശ്യപ്പെടുന്നത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പ് നടപടികളും ഒരേ സംവിധാനം തന്നെ നടപ്പാക്കിയാൽ അത് ഭരണ സംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പാക്കാൻ കഴിയില്ലെന്നും ചീഫ് സെക്രട്ടറി ഡോ എ ജയതിലക് നൽകിയ ഹർജിയിൽ പറയുന്നു. എസ്‌ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും മുസ്‌ലിം ലീഗും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
SUMMARY: CPM approaches Supreme Court to cancel SIR in Kerala
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. 'പഞ്ചകോശി പരിക്രമ'…
കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ…
തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോല്‍പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയില്‍ നിന്നു സസ്പെൻഡ് ചെയ്‌ത എസ് രാജേന്ദ്രൻ…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…