LATEST NEWS

ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് വ്യാജ പ്രചാരണം; സിപിഎം പരാതി നല്‍കി

പത്തനംതിട്ട: ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്ന വ്യാജ പ്രചരണത്തില്‍ പത്തനംതിട്ട ജില്ലാ കളക്‌ടർക്ക് പരാതി നല്‍കി സിപിഎം. റാന്നി പഞ്ചായത്ത് 20-ാം വാർഡില്‍ ബിന്ദു അമ്മിണി മത്സരിക്കുന്നതായിട്ടാണ് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നത്. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കളക്‌ടർക്ക് പരാതി നല്‍കിയിരിക്കുന്നത്.

ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് കാർഡ് പ്രചരിക്കുന്നത്. അതേസമയം ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

SUMMARY: CPM files complaint over false propaganda claiming Bindu Ammini is LDF candidate

NEWS BUREAU

Recent Posts

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച്‌ തീരുമാനമെടുക്കണം. ക്യൂ സംവിധാനത്തില്‍ ശാസ്ത്രീയമായ പരിഷ്കാരങ്ങള്‍…

22 minutes ago

അറബിക്കടലില്‍ ചക്രവാതച്ചുഴി; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

1 hour ago

വിവാഹദിനത്തില്‍ അപകടത്തില്‍പെട്ട് വധുവിന് പരുക്ക്; ആശുപത്രിയിലെത്തി താലികെട്ടി വരൻ

കൊച്ചി: വിവാഹ ദിവസം വധുവിന് അപകടത്തില്‍ പരുക്കേറ്റതോടെ ആശുപത്രിയില്‍ താലികെട്ട്. കൊച്ചി ലേക് ഷോർ ആശുപത്രിയാണ് അപൂർവ നിമിഷത്തിന് വേദിയായത്.…

2 hours ago

ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് അപകടം; പൈലറ്റിന് വീരമൃത്യു

ദുബായ്: ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു. സംഘമായുള്ള പ്രകടനങ്ങള്‍ക്കു ശേഷം ഒറ്റയ്ക്ക് അഭ്യാസ പ്രകടനം…

2 hours ago

പങ്കാളിയെ ക്രൂരമായി മര്‍ദിച്ചു; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന കേസില്‍ യുവമോർച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവൻ അറസ്റ്റില്‍. മൊബൈല്‍ ചാർജർ…

3 hours ago

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു:  കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് പുത്തൻപുരയിൽ യൂനുസ് മഹ്മൂദ് പി പി (50) ബെംഗളൂരുവിൽ അന്തരിച്ചു. തലശ്ശേരി റസ്റ്റോറൻ്റ് പാട്ണറാണ്.…

4 hours ago