LATEST NEWS

സിപിഎം നേതാവ് പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ സെക്രട്ടറി ടി എസ് പങ്കജാക്ഷനാണ് തൂങ്ങിമരിച്ചത്. ഉദയംപേരൂർ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫീസിലെ വായനശാല മുറിയിലാണ് മൃതദേഹം കണ്ടത്

രാവിലെ ആറ് മണിയോടെ പത്രമിടാൻ വന്നയാളാണ് മൃതദേഹം കണ്ടതും മറ്റുള്ളവരെ വിവരം അറിയിച്ചതും. തുടർന്ന് പോലീസ് സ്ഥലത്തെത്തി. ഫോറൻസിക് സംഘമെത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. കടബാധ്യതയാണ് മരണകാരണമെന്നാണ് സൂചന. ഇന്ത്യൻ ഓയില്‍ കോർപറേഷൻ ജീവനക്കാരനായിരുന്ന പങ്കജാക്ഷൻ ഏതാനും വർഷം മുമ്പാണ് വിരമിച്ചത്. ഭാര്യ ഭാസുരദേവിയും സിപിഎം പ്രവർത്തകയാണ്‌.

SUMMARY: CPM leader found hanging in party office

NEWS BUREAU

Recent Posts

വാഹനാപകടത്തില്‍ പരുക്കേറ്റ സ്ഥാനാര്‍ഥി മരിച്ചു; വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ…

7 hours ago

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ തീരുമാനവുമായി യുഐഡിഎഐ

ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ…

8 hours ago

ഗൃഹനാഥന്‍ വീട്ടുവളപ്പില്‍ വെടിയേറ്റ് മരിച്ച നിലയില്‍

കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…

9 hours ago

നാളെ ഏഴിടങ്ങളിൽ വോട്ടെടുപ്പ്: തിരിച്ചറിയൽ രേഖകളായി ഇവ ഉപയോ​ഗിക്കാം

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ്‌ ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…

10 hours ago

അപമര്യാദയായി പെരുമാറി: സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…

10 hours ago

കെഎന്‍എസ്എസ് മൈസൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…

11 hours ago