LATEST NEWS

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ജീവനക്കാർ പണം പങ്കിട്ടെടുത്തു. നാല് പ്രതികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരാണ് പ്രതികള്‍. ദിയ കൃഷ്ണയുടെ ആഭരണക്കടയായ ‘ഒ ബൈ ഓസി’യില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം ഉടൻ തന്നെ കോടതിയില്‍ സമർപ്പിക്കും. കടയുടെ ക്യു ആർ കോഡില്‍ കൃത്രിമം കാണിച്ച്‌ മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെടുത്തു എന്നതായിരുന്നു കേസ്.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, ജീവനക്കാർ ദിയ കൃഷ്ണയ്ക്കും പിതാവ് കൃഷ്ണകുമാറിനുമെതിരെ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങള്‍ അരങ്ങേറിയിരുന്നു. ജീവനക്കാർ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍, കുറ്റം സമ്മതിക്കുന്ന ജീവനക്കാരുടെ വീഡിയോ പുറത്തുവിട്ടുകൊണ്ട് കൃഷ്ണകുമാറിന്റെ കുടുംബം ഇതിനെ പ്രതിരോധിച്ചിരുന്നു.

SUMMARY: Crime Branch prepares chargesheet in financial fraud case in Diya Krishna’s firm

NEWS BUREAU

Recent Posts

സിറിയയിൽ യുഎസിന്റെ വൻ വ്യോമാക്രമണം, ഐഎസ് ഭീകരരെ വധിച്ചു

വാഷിങ്ടൺ: സിറിയയിൽ ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി യു.എസും സഖ്യസേനയും. ആക്രമണ വിവരം യു.എസ് സെൻട്രൽ കമാൻഡ്…

1 hour ago

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കൊച്ചി: തൊ​ടു​പു​ഴ-​കോ​ലാ​നി ബൈ​പ്പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​ക് വി​നോ​ദ് ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച പുലർച്ചെ…

2 hours ago

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള (7.5 കിലോമീറ്റർ) ഇടനാഴിയിൽ ട്രെയിനിന്റെ പരീക്ഷണ…

3 hours ago

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും. നിലവിൽ ബയ്യപ്പനഹള്ളി…

4 hours ago

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ബലാത്സംഗ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍…

4 hours ago

യു എസില്‍ വെടിവെപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: മി​സി​സി​പ്പി​യി​ലെ ക്ലേ ​കൗ​ണ്ടി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ  ആ​റു​പേ​ർ ​കൊ​ല്ല​പ്പെ​ട്ടു. അ​ല​ബാ​മ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള വെ​സ്റ്റ് പോ​യി​ന്‍റ് പ​ട്ട​ണ​ത്തി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്. ഇ​വി​ടെ…

5 hours ago